വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം
Apr 17, 2025 04:47 PM | By VIPIN P V

ഈരാറ്റുപേട്ട: ( www.truevisionnews.com) വാഗമണ്‍ റോഡില്‍ വേലത്തുശേരിക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കുമരകം കമ്പിച്ചിറയില്‍ ധന്യ (43) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം കുമരകത്തുനിന്ന് എത്തിയ 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

#touristbus #carrying #tourists #met #accident #Vagamon #woman #died #tragically

Next TV

Related Stories
Top Stories










Entertainment News