ക്ഷേത്രോത്സവത്തിലെ ഗസൽ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി അലോഷി; പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ

ക്ഷേത്രോത്സവത്തിലെ ഗസൽ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി അലോഷി; പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ
Apr 17, 2025 12:46 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ വിപ്ലവഗാനം ആലപിച്ചത് വിവാദമായി.

ഗസല്‍ ഗായകനായ അലോഷിയുടെ പരിപാടിയിലാണ് അദ്ദേഹം വിപ്ലവഗാനം ആലപിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി.

കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കടക്കല്‍ പോലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു. ആ കേസ് നിലനില്‍ക്കവെയാണ് അലോഷി വീണ്ടും വിപ്ലവഗാനം ആലപിച്ചത്.

വിപ്ലവഗാനം പാടുമ്പോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പരാതിയില്‍ ആരോപിക്കുന്നു കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തില്‍ ഒരു ഗസല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നുവെന്നും അതില്‍ വിപ്ലവഗാനം ആലപിക്കാന്‍ സാധ്യത ഉണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനല്‍കിയിരുന്നതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

#Aloshi #sings #revolutionary #song #temple #festival #Congress #workers #file #complaint

Next TV

Related Stories
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

Apr 19, 2025 10:15 AM

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് രെജീവിനെ...

Read More >>
കൊല്ലത്ത് വൻ ലഹരി വേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Apr 19, 2025 09:25 AM

കൊല്ലത്ത് വൻ ലഹരി വേട്ട; 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഡിവൈഡറിൽ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി...

Read More >>
നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Apr 19, 2025 09:09 AM

നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂൺ കുട്ടിയുടെ തലയിലേക്ക്...

Read More >>
ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

Apr 19, 2025 08:41 AM

ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

ജിസ് മോളുടെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി...

Read More >>
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:11 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
Top Stories