പുന്നയൂര്‍ക്കുളം (തൃശ്ശൂര്‍): (truevisionnews.com) പൂന്നൂക്കാവ് കോറോത്തയില്‍ പള്ളിക്ക് സമീപം വീട്ടുകാരെയും പോലീസിനെയും ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

കാറിലെത്തിയ സംഘം ഷക്കീറിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത ഷക്കീറിനെയും പതിനാറുകാരനായ മകനെയും സംഘം കൈയേറ്റം ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വടക്കേക്കാട് പോലീസ് ഇവരെ ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റി.
ഇതിനിടെ സിപിഒ അര്‍ജുന്റെ കൈയില്‍ കടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിവിട്ട തക്കത്തിനു മുഖത്തടിച്ചു. അതേസമയം ഇവരെ രക്ഷപ്പെടുത്താന്‍ മറ്റൊരു സംഘം ആളുകളും ഇവിടെയെത്തി. ഇവര്‍ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്തവരുമായി കടന്നുകളഞ്ഞു.
പെരുമ്പടപ്പ് സ്വദേശികളാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച ആഡംബരക്കാറും രക്ഷപ്പെട്ട കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മൂന്ന് പരാതികളിലായി കണ്ടാലറിയാവുന്ന പത്താളുകളുടെ പേരില്‍ വടക്കേക്കാട് പോലീസ് കേസെടുത്തു.
ആക്രമണത്തില്‍ പരിക്കേറ്റ വടക്കേക്കാട് സ്റ്റേഷനിലെ സിപിഒ അര്‍ജുന്‍, വീട്ടുടമ തോട്ടത്തിപ്പറമ്പില്‍ ഷക്കീര്‍ എന്നിവരുടെ പരാതിയിലും പോലീസ് വാഹനത്തില്‍ കസ്റ്റഡിയില്‍ രക്ഷപ്പെടുത്തിയതിനുമാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
#Drinking #alcohol #custody #attacked #police #rescued #registered #case #ten #people
