Apr 16, 2025 07:30 PM

തിരുവനന്തപുരം: ( www.truevisionnews.com) മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും അതിന്റെ തലവനായ മുഖ്യമന്ത്രിയുടെ പാദസേവകരാണ് എന്നത് ഫ്യൂഡൽ നൊസ്റ്റാൾജിയ മാറാത്തവരുടെ ഭാഷയാണെന്ന് കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. കെ.കെ. രാഗേഷിനെ അനുകൂലിച്ചുള്ള ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് ദിവ്യയെ പിന്തുണച്ച് പ്രിയ വർഗീസ് ഫെയ്സ്ബുക്ക് കുറിപ്പിട്ടത്.

സഹപ്രവർത്തകരോട് ആധുനിക മനുഷ്യർ കാണിക്കുന്ന എല്ലാ സുജന മര്യാദകളും അങ്ങനെയുള്ളവർ പരസ്പരം കാണിക്കുകയും ചെയ്യും. അതേ ദിവ്യ എസ്. അയ്യരും ചെയ്തിട്ടുള്ളൂ. ഒരു സുഹൃത്ത്, സഹപ്രവർത്തക, കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ആ ഓഫിസിലെ സേവനം മതിയാക്കി പോകുമ്പോൾ ഒരു അഭിപ്രായം പറഞ്ഞു.

നമ്മളെല്ലാവരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം. പക്ഷേ ചിലർക്ക് അതും വിവാദമാണെന്നും പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചു. ദിവ്യയുടെ ജീവിതപങ്കാളിയുടെ രാഷ്ട്രീയമാണ് വിമർശനങ്ങൾക്ക് ഒരു കാരണം.

ജീവിതപങ്കാളിയുടെ നിലപാടുകൾക്ക് അനുസരിച്ചു മാത്രമേ ഒരു സ്ത്രീ മിണ്ടാനും കൂട്ടു കൂടാനും പാടുള്ളൂ എന്ന് ചിന്തിക്കുന്നവർ ഏതു നൂറ്റാണ്ടിൽ പാർപ്പുറപ്പിച്ചവരാണ്. തന്റെ സർവീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യമേയല്ല ഐഎഎസ് ഓഫിസറായ ദിവ്യ ചെയ്തിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പിഎസ് എന്നത് സർക്കാർ സർവീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പദവി ആണല്ലോയെന്നും പ്രിയ ചോദിക്കുന്നു.

പ്രിയ വർഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

#woman #remain #silent #according #partner #position #woman #voice #isolation #PriyaVarghese

Next TV

Top Stories