വ്യവസായിയുടെ മരണം: സിസിടിവി തെളിവ് നിർണായകമായി, കൊലപാതക കാരണം പക, ഒരു സ്ത്രീയുൾപ്പെടെ 7 പേർ അറസ്റ്റിൽ

വ്യവസായിയുടെ മരണം: സിസിടിവി തെളിവ് നിർണായകമായി, കൊലപാതക കാരണം പക, ഒരു സ്ത്രീയുൾപ്പെടെ 7 പേർ അറസ്റ്റിൽ
Apr 16, 2025 11:48 AM | By Athira V

പാറ്റ്ന: ( www.truevisionnews.com) പൂനെയിൽ നിന്നുള്ള വ്യവസായിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ബീഹാർ പൊലീസ്. ലക്ഷ്മൺ സാധു ഷിൻഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 

ഏപ്രിൽ 11 ന് പാറ്റ്ന വിമാനത്താവളത്തിൽ എത്തിയ വ്യവസായിയെ ബിഹാറിലെ ജെഹനാബാദിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥ‌ർ പറഞ്ഞു.

ചോദ്യം ചെയ്യുന്നതിനായി പ്രതികളിൽ നാല് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്ന എന്ന രഞ്ജിത് പട്ടേൽ, വിപതാര കുമാർ, ലാൽബിഹാരി, വികാസ് എന്ന മോഹിത്, കുന്ദൻ കുമാർ, സംഗീത കുമാരി, സച്ചിൻ രഞ്ജൻ എന്നിവരാണ് അറസ്റ്റിലായത്.

വ്യവസായിയുടെ കുടുംബത്തിൽ നിന്ന് ലഭിച്ച പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്നും പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയെടുത്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്നാണ് വീട്ടുകാർ പരാതി നൽകിയത്.

പിന്നീട് പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാരെ വിളിച്ചു. ഇതിന് ശേഷം ഏകദേശം 90,000 രൂപ വീട്ടുകാർ നൽകുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകാത്തതിനെത്തുടർന്നുള്ള പകയിലാണ് കൊലപാതകം നടത്തിയത്. ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

വൈശാലിയിൽ നിന്ന് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിന്റെ ഉടമയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് വാഹന ഉടമ വിപത്ര കുമാർ മറ്റുള്ളവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. പിന്നീട്, നവാഡ, ഗയ, നളന്ദ, വൈശാലി ജില്ലകളിൽ നിന്ന് കേസിൽ ഉൾപ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.



#Businessman's #death #CCTV #evidence #crucial #murder #linked #enmity #7 #people #including #woman #arrested

Next TV

Related Stories
പോയപ്പോൾ ബൈക്കിൽ മൂന്ന് പേർ, തിരിച്ചെത്തിയപ്പോൾ ഒരാളില്ല; ഭർത്താവിനെ കൊന്ന രവീണയും കാമുകനും കുടുങ്ങിയതിങ്ങനെ

Apr 16, 2025 04:58 PM

പോയപ്പോൾ ബൈക്കിൽ മൂന്ന് പേർ, തിരിച്ചെത്തിയപ്പോൾ ഒരാളില്ല; ഭർത്താവിനെ കൊന്ന രവീണയും കാമുകനും കുടുങ്ങിയതിങ്ങനെ

പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ...

Read More >>
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ

Apr 16, 2025 12:48 PM

പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ

പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ അധികൃതർ അധ്യാപകർക്കു നിർദേശം...

Read More >>
ഹിന്ദു യുവാവിനെ വിവാഹം ചെയ്ത യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് ആരോപണം

Apr 16, 2025 12:42 PM

ഹിന്ദു യുവാവിനെ വിവാഹം ചെയ്ത യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് ആരോപണം

മറ്റ് ബന്ധുക്കള്‍ ഒളിവില്‍പോയത് സംശയം വര്‍ധിപ്പിക്കുന്നുവെന്നും ദുരഭിമാനക്കൊലയാണോ നടന്നത് എന്നതിലുള്‍പ്പെടെ വിശദമായ അന്വേഷണം...

Read More >>
ഗൃഹനാഥയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; അയൽവാസിയായ യുവാവ് ഒളിവിൽ

Apr 16, 2025 09:30 AM

ഗൃഹനാഥയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; അയൽവാസിയായ യുവാവ് ഒളിവിൽ

പ്രതിയെന്നു സംശയിക്കുന്ന യുവാവിനായി പൊലീസ് അന്വേഷണം...

Read More >>
വെന്‍റിലേറ്റർ സഹായത്തിൽ കഴിയവേ ലൈംഗികാതിക്രമം; പരാതിയുമായി എയർഹോസ്റ്റസ്, അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 16, 2025 09:02 AM

വെന്‍റിലേറ്റർ സഹായത്തിൽ കഴിയവേ ലൈംഗികാതിക്രമം; പരാതിയുമായി എയർഹോസ്റ്റസ്, അന്വേഷണം ആരംഭിച്ച് പൊലീസ്

ആ സമയത്ത് നിലവിളിക്കാനോ എതിർക്കാനോ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ലെന്നും പരാതിയിൽ...

Read More >>
Top Stories