വായ്നാറ്റം ഒരു പ്രശ്നമാണോ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ ...

വായ്നാറ്റം ഒരു പ്രശ്നമാണോ? എങ്കിൽ ഇങ്ങനെ ചെയ്ത്  നോക്കൂ ...
Jun 7, 2025 10:05 PM | By Susmitha Surendran

(truevisionnews.com) വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. ഇതുമൂലം ബുദ്ധിമുട്ടുന്നവർ നമിടയിൽ തന്നെയുണ്ട് . എന്നാൽ ചിലത് ഉപയോഗിക്കുന്നതിലൂടെ വായ്നാറ്റം നമുക്ക് ഇല്ലാതാക്കാം. 

വായ്‌നാറ്റം അകറ്റാനുള്ള വഴികൾ

* ദിവസം രണ്ട്‌ നേരം പല്ലു തേയ്ക്കണം. ഒപ്പം നാക്ക് വടിക്കുകയും വേണം. നാക്ക് വടിച്ചില്ലെങ്കില്‍ നാക്കില്‍ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമായി രൂപപ്പെടും. ബ്രഷ് ചെയ്യുന്നതില്‍ മാത്രം ഒതുക്കാതെ നാക്ക് വടിക്കുക കൂടി ചെയ്താല്‍ വായ്‌നാറ്റം ഒഴിവാക്കാം.

*ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്. ഏറ്റവും നാചുറലായ ചികിത്സ കൂടിയാണിത്. വായ്‌നാറ്റത്തിന് കാരണമായ സള്‍ഫര്‍ കോംപൗണ്ട് അകറ്റാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സിന് കഴിയും. കാവിറ്റീസില്‍ നിന്ന് പല്ലുകളെ രക്ഷിക്കാനും ആന്റി ഓക്‌സിഡന്റ്‌സിന് ശേഷിയുണ്ട്. മിന്റ്, ഗം എന്നിവയേക്കാള്‍ ശേഷിയുള്ളതാണ് ഗ്രീന്‍ ടീ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

* നാരങ്ങനീര് ദിവസവും പല്ലിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. അണുക്കൾ നശിക്കാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും.

* വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. വായയിലെ ഉമിനീര്‍ വറ്റുന്നതുമൂലം ഉണ്ടകുന്ന വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കൊണ്ട് സാധിക്കും.

* ആഹാരം കഴിച്ചതിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ദഹനക്കേട് കുറയ്ക്കുക വഴി വായ്‌നാറ്റവും പ്രതിരോധിക്കാം. ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കാന്‍ പെരുംജീരകത്തിന് കഴിയും.

*വായ്നാറ്റ് മാറാൻ ഏറ്റവും നല്ലതാണ് ഇഞ്ചി വെള്ളം. ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് വായിലെ അണുക്കൾ നശിക്കാൻ നല്ലതാണ്.

home remedies bad breath

Next TV

Related Stories
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories










//Truevisionall