അമ്മയോടൊപ്പം കിടന്നുറങ്ങിയ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കൊടും കുറ്റവാളി നെഞ്ചിൽ വെടിയേറ്റു മരിച്ചു

അമ്മയോടൊപ്പം കിടന്നുറങ്ങിയ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കൊടും കുറ്റവാളി നെഞ്ചിൽ വെടിയേറ്റു മരിച്ചു
Jun 7, 2025 07:24 AM | By Athira V

ലഖ്നൗ: ( www.truevisionnews.com) ഉത്തർപ്രദേശിൽ രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലക്നൗവിൽ നിരവധി കേസുകളിൽ പ്രതിയായ ദീപക് വർമ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇന്നലെയാണ് ആലംബാ​ഗ് മെട്രോസ്റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിരയാക്കിയത്. പിന്നീട് പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ​ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തി. നഗരമധ്യത്തിൽ നടന്ന സംഭവം നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. അന്വേഷണത്തിൽ പ്രതി ബൈക്കിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

പിന്നാലെ പൊലീസ് 5 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ തുടങ്ങിയിരുന്നു. ഇന്ന് പുലർച്ചെ പ്രതിയെ ദേവി ഖേഡ മേഖലയിൽ കണ്ടെത്തി. കീഴടങ്ങാനാവശ്യപ്പെട്ടപ്പോൾ പ്രതി പൊലീസിനുനേരെ വെടിയുതിർത്തുവെന്നും പൊലീസ് അറിയിച്ചു. പോലീസ് തിരിച്ച് വെടിയുതിർത്തപ്പോൾ പ്രതിക്ക് നെഞ്ചിൽ രണ്ട് തവണ വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്നും ലക്നൗ ഡിസിപി പറഞ്ഞു.

ന​ഗരത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട 24 കാരനായ ദീപക് വർമ. പീഡന കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ​ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

girl kidnapped raped under metro station convict Accuse shot dead

Next TV

Related Stories
കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​ നോട്ടീസ്

Jul 30, 2025 12:12 AM

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​ നോട്ടീസ്

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​...

Read More >>
പൊലീസിന് നേരെ ആക്രമണം; കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു

Jul 29, 2025 11:29 PM

പൊലീസിന് നേരെ ആക്രമണം; കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു

കോട്ടയം, കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന്...

Read More >>
ചക്കരക്ക് ഇനി അഴിയെണ്ണാം; പതിനഞ്ചുകാരിയുടെ മുറിയിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡനം; പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

Jul 29, 2025 11:04 PM

ചക്കരക്ക് ഇനി അഴിയെണ്ണാം; പതിനഞ്ചുകാരിയുടെ മുറിയിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡനം; പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

തിരുവനന്തപുരം, പതിനഞ്ച് വയസുകാരിയെ വീടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് അമ്പത് വർഷം കഠിന...

Read More >>
മരണത്തിൽ ദുരൂഹത; പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു, ഭർത്താവും അമ്മയും അറസ്റ്റിൽ

Jul 29, 2025 09:30 PM

മരണത്തിൽ ദുരൂഹത; പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു, ഭർത്താവും അമ്മയും അറസ്റ്റിൽ

പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു ഭർത്താവും അമ്മയും...

Read More >>
Top Stories

Entertainment News

//Truevisionall