കോഴിക്കോട്: (truevisionnews.com) പത്ത് മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ എത്തിക്കുന്നതിനായി ദ്രുത വാണിജ്യ പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റുമായുള്ള പങ്കാളിത്തം ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആദ്യ സേവനമായ ഇത് ഇപ്പോള്‍ രാജ്യത്തെ 16 നഗരങ്ങളില്‍ സജീവമാണ്.

ഉപഭോക്താക്കള്‍ക്ക് 10 മിനിറ്റിനുള്ളില്‍ 49 രൂപ നിരക്കുള്ള എയര്‍ടെല്‍ സിം കാര്‍ഡുകള്‍ വീട്ടുവാതില്‍ക്കല്‍ ബ്ലിങ്കിറ്റ് എത്തിക്കും. സിം കാര്‍ഡ് വിതരണം ചെയ്തതിന് ശേഷം, ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലളിതമായ ആക്ടിവേഷന്‍ നടപടികള്‍ പാലിച്ച് കൊണ്ട് ഉപഭോക്താക്കള്‍ക്ക് നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും.
#Airtel #partners #with #Blinkit #deliver #SIM #cards #customers #10minutes
