അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍
Apr 15, 2025 08:21 PM | By Susmitha Surendran

(truevisionnews.com) തിരുവനന്തപുരം, ഏപ്രില്‍ 15, 2025: സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണ്‍ ആദ്യ റീച്ചാര്‍ജിന് ഓഫറുകള്‍ അവതരിപ്പിച്ചു. പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കും.

ഏപ്രില്‍ 10 മുതല്‍ നിലവില്‍ വന്ന ഓഫറുകള്‍ എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. 90 ദിവസത്തെ ക്വാട്ടര്‍ലി പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 15 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം അഞ്ചു ദിവസം ബോണസ് വാലിഡിറ്റി ഉള്‍പ്പടെ വെല്‍ക്കം ഓഫര്‍ വഴി 110 ദിവസം വാലിഡിറ്റി ലഭിക്കും.

180 ദിവസത്തെ ആറുമാസത്തെ പ്ലാനിനായി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം 15 ദിവസത്തെ ബോണസ് വാലിഡിറ്റിയുള്‍പ്പടെ വെല്‍ക്കം ഓഫറിലൂടെ 225 ദിവസം വാലിഡിറ്റി ലഭിക്കും.

ഒരു വര്‍ഷത്തേക്കുള്ള പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 45 ദിവസം അഡീഷണല്‍ വാലിഡിറ്റിയും 30 ദിവസം ബോണസ് വാലിഡിറ്റിയും ഉള്‍പ്പടെ 435 ദിവസം വാലിഡിറ്റിയും വെല്‍ക്കം ഓഫര്‍ വഴി നേടാനാകും.

299 രൂപ മുതല്‍ വിവിധ പ്ലാനുകള്‍ നിലവില്‍ കെഫോണ്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാണ്. പുതിയ കണക്ഷനുകള്‍ ലഭിക്കുന്നതിനായി https://selfcare.kfon.co.in/dm.php എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്‌തോ 18005704466 എന്ന നമ്പരില്‍ ബന്ധപ്പെട്ടോ enteKfon ആപ്പ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

#Kphone #with #welcome #offer #Bonus #validity #along #with #additional #validity

Next TV

Related Stories
ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

Apr 26, 2025 10:08 PM

ഇഷ്ടംപോലെ ഡാറ്റ ഉപയോഗിക്കാം; പുത്തന്‍ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളുമായി എയര്‍ടെല്‍

പുത്തന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം ഓപ്പറേറ്റര്‍മാരിലൊന്നായ ഭാരതി...

Read More >>
ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

Apr 25, 2025 04:31 PM

ഇനി ഉഷാറായല്ലോ.....വാട്‌സ്ആപ്പ് ചാറ്റുകൾ സൂപ്പർ സുരക്ഷിതം

നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ...

Read More >>
ഇത് കിടുക്കും....., ഇനി റീല്‍സ് ഷെയര്‍ ചെയ്യണ്ട ബ്ലെന്‍ഡ് ചെയ്യാം! ഇന്‍സ്റ്റയിലെ പുത്തന്‍ ഓപ്ഷന്‍ ഇങ്ങനെ

Apr 24, 2025 09:03 PM

ഇത് കിടുക്കും....., ഇനി റീല്‍സ് ഷെയര്‍ ചെയ്യണ്ട ബ്ലെന്‍ഡ് ചെയ്യാം! ഇന്‍സ്റ്റയിലെ പുത്തന്‍ ഓപ്ഷന്‍ ഇങ്ങനെ

നിങ്ങള്‍ക്ക് ഏത് തരം റീല്‍സ് കാണുന്നതാണ് ഇഷ്ടം ആ മുന്‍ഗണന അനുസരിച്ച് റീലുകള്‍...

Read More >>
ആകാശം  മനുഷ്യനെ നോക്കി ചിരിക്കുന്നു; അപൂർവ്വ പ്രതിഭാസം, നാളെ ട്രിപ്പിൾ കൺജങ്ഷൻ ദൃശ്യമാകും

Apr 24, 2025 08:57 AM

ആകാശം മനുഷ്യനെ നോക്കി ചിരിക്കുന്നു; അപൂർവ്വ പ്രതിഭാസം, നാളെ ട്രിപ്പിൾ കൺജങ്ഷൻ ദൃശ്യമാകും

ശുക്രനും ശനിയും മുഖത്ത് രണ്ട് കണ്ണുകളായി പ്രത്യക്ഷപ്പെടുമ്പോൾ, പുഞ്ചിരി പൂർത്തിയാക്കാൻ ചന്ദ്രക്കല ചേരും, അങ്ങനെ, അവ മൂന്നും ആകാശത്ത്...

Read More >>
ഇനി വേറെ ലെവൽ;  വാട്ട്സ്ആപ്പ് മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം

Apr 20, 2025 09:09 PM

ഇനി വേറെ ലെവൽ; വാട്ട്സ്ആപ്പ് മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം

മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്ആപ്പ്...

Read More >>
Top Stories