(truevisionnews.com) കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് എത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം തൃപ്പാദപുരത്ത് ആണ് സംഭവം നടന്നത്.

സിപിഒമാരായ രജീഷ്, വിഷ്ണു എന്നിവരെയാണ് മർദിച്ചത്. പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പൊലീസ് വാഹനം നിറുത്തി സിഗരറ്റ് തട്ടികളഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
#19year #old #arrested #chasing #police #officers #who #stole #cigarettes #from #him #hitting #them #with #his #helmet
