( www.truevisionnews.com ) യുഎസ്സില്‍ അഞ്ചാംപനി (മീസില്‍സ്) പടര്‍ന്നുപിടിക്കുന്നതായി റിപ്പോർട്ട്. വിവിധ നഗരങ്ങളിലായി 700-ലധികം പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വായുവിലൂടെ പകരുന്ന ഈ പകർച്ചവ്യാധി 2000-ൽ യുഎസിൽ നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചതാണ്. എന്നിരുന്നാലും വാക്സിനേഷൻ നിരക്ക് കുറയുന്നത് അതിന്റെ പുനരുജ്ജീവനത്തിലേക്ക് നയിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

വാക്സിൻ അവതരിപ്പിക്കുന്നതിന് മുമ്പ് 48,000-ത്തോളം ആളുകളെ അഞ്ചാംപനി ബാധിച്ച് യു.എസിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. 400-500 പേർ വരെ അക്കാലങ്ങളിൽ മരിക്കുകയും ചെയ്തു. 2024-ല്‍ യുഎസ്സിലെ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു.
പ്രതിരോധ വാക്‌സിന്‍ വഴി ഒരു പരിധി വരെ തടയാന്‍ കഴിയുന്ന രോഗമാണ് അഞ്ചാംപനി. എംഎംആര്‍ വാക്‌സിനാണ് ഇതിനായി ഉപയോഗിക്കുന്നത്. മീസില്‍സ്, മംപ്‌സ് (മുണ്ടിനീര്), റുബെല്ല (ജര്‍മ്മന്‍ മീസില്‍സ്) എന്നീ മൂന്ന് രോഗങ്ങള്‍ക്കെതിരേയുള്ള വാക്‌സിനാണ് എംഎംആര്‍. അഞ്ചാംപനി തടയുന്നതിന് രണ്ട് ഡോസ് വാക്സിനുകൾ എടുക്കേണ്ടതുണ്ടെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ (സിഡിസി) നൽകുന്ന നിർദേശം.
രണ്ട് വാക്സിനുകളും എടുക്കുന്നത് രോഗത്തെ തടയുന്നതിൽ 97 ശതമാനംവരെ ഫലപ്രദമാണ്. ഒരു ഡോസ് മാത്രമെടുക്കുന്നത് 93 ശതമാനംവരെയും രോഗത്തിൽ നിന്ന് സംരക്ഷണമേകും. എന്നാൽ, ഇത്തവണ വാക്സിനേഷൻ എടുത്തവർക്ക് രോഗം പിടിപെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒരു വയസ് മുതല്‍ 15 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് എംഎംആര്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുക. നാല് വയസിനും ആറ് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതോടെ സംരക്ഷണം ഉയരും.എംഎംആര്‍ വാക്‌സിനെടുക്കേണ്ട കുട്ടികളില്‍ മൂന്നിലൊന്നുപേര്‍ക്കു വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് യുഎസ് മാധ്യമമായ സിഎന്‍എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024-ല്‍ 68.5 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചത്. 2020-ല്‍ ഇത് 77 ശതമാനത്തിന് മേലെ ആയിരുന്നു.
#us #measles #outbreak
