ബംഗാളിൽ വഖഫ് പ്രതിഷേധം വീണ്ടും അക്രമാസക്തം; നിരവധി പേർക്ക് പരിക്ക്, പൊലീസ് വാഹനങ്ങൾ കത്തിച്ചു

ബംഗാളിൽ വഖഫ് പ്രതിഷേധം വീണ്ടും അക്രമാസക്തം; നിരവധി പേർക്ക് പരിക്ക്, പൊലീസ് വാഹനങ്ങൾ കത്തിച്ചു
Apr 14, 2025 09:27 PM | By Athira V

കൊൽക്കത്ത: ( www.truevisionnews.com ) പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൗഷാദ് സിദ്ദീഖ് പ​​ങ്കെടുക്കുന്ന വഖഫ് (ഭേദഗതി) നിയമ വിരുദ്ധ റാലിയിൽ പങ്കെടുക്കാൻ സെൻട്രൽ കൊൽക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ഭാൻഗറിൽനിന്നും അയൽ പ്രദേശങ്ങളായ മിനാഖാൻ, സന്ദേശ്ഖലി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഐ‌എസ്‌എഫ് പ്രവർത്തകർ ബസന്തി ഹൈവേയിലെ ഭോജർഹട്ടിന് സമീപം ഒത്തുകൂടിയിരുന്നു. ഇവിടെവെച്ചാണ് പ്രവർത്തകരെ പൊലീസ് തടഞ്ഞത്.

പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ തർക്കം ഉടലെടുത്തു. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊലീസ് സേനയെ വിന്യസിക്കുകയും സമീപ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ പിന്നീട് പിരിഞ്ഞുപോയി.

കൊൽക്കത്തയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാർട്ടി നേതാവ് സിദ്ദീഖ് വഖഫ് (ഭേദഗതി) നിയമത്തെ വിമർശിക്കുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ഈ നിയമം മുസ്‍ലിംകൾക്കെതിരായ വെറും ആക്രമണമല്ല, ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ഞങ്ങൾ ഈ നിയമം അംഗീകരിക്കില്ല. അത്തരം നിയമങ്ങളെ പിന്തുണയ്ക്കുന്ന സർക്കാർ ഇവിടെനിന്ന് പോകണം’ -അദ്ദേഹം പറഞ്ഞു.

ബിജെപി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാളിൽ പുതിയ വഖഫ് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. തങ്ങൾ അത് സ്വാഗതം ചെയ്യുന്നു. എന്നാൽ, പിന്നെ എന്തിനാണ് സമാധാനപരമായ ഒരു റാലിയിൽ പങ്കെടുക്കുന്നതിൽനിന്ന് പൊലീസ് തങ്ങളുടെ പ്രവർത്തകരെ തടയുന്നത്? പ്രതിഷേധിക്കാനുള്ള അവകാശം തൃണമൂൽ കോൺഗ്രസിന് മാത്രമാണോയെന്നും അദ്ദേഹം ചോദിച്ചു.

#waqf #protests #bengal #turn #violent #again

Next TV

Related Stories
 ബെം​ഗളൂരുവിൽ  വീണ്ടും സദാചാര ​ഗുണ്ടാ ആക്രമണം; പൊലീസ് സ്വമേധയാ കേസെടുത്തു

Apr 15, 2025 05:10 PM

ബെം​ഗളൂരുവിൽ വീണ്ടും സദാചാര ​ഗുണ്ടാ ആക്രമണം; പൊലീസ് സ്വമേധയാ കേസെടുത്തു

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ...

Read More >>
'ഡിക്കിയിലൂടെകൈ പുറത്തേക്ക് ഇട്ട് കിടത്തി',റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ചു; കോളജ് വിദ്യാർഥികൾ പിടിയിൽ

Apr 15, 2025 04:44 PM

'ഡിക്കിയിലൂടെകൈ പുറത്തേക്ക് ഇട്ട് കിടത്തി',റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ചു; കോളജ് വിദ്യാർഥികൾ പിടിയിൽ

അന്ധേരിയിൽ നിന്നുള്ള മൂന്നു കോളജ് വിദ്യാർഥികളാണ് പിടിയിലായത്. നവീ മുംബൈയിൽ വിവാഹത്തിനായി എത്തിയതാണ്...

Read More >>
ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

Apr 15, 2025 04:08 PM

ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

യുവതിയുടെ മൃതദേഹത്തില്‍ വെടിയേറ്റ രണ്ട്...

Read More >>
സ്പീഡ് ബ്രെയ്ക്കറിൽ തെന്നി, ഡിവൈഡറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Apr 15, 2025 12:57 PM

സ്പീഡ് ബ്രെയ്ക്കറിൽ തെന്നി, ഡിവൈഡറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ ബിടദിയിൽ വച്ചാണ് അപകടമുണ്ടായത്. വൈകിട്ടോടെ ഷമലിനെ നിംഹാൻസിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
 കുടുംബ വഴക്ക്; ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ 38 കാരിയെ മർദ്ദിച്ച് ആള്‍ക്കൂട്ടം

Apr 15, 2025 11:19 AM

കുടുംബ വഴക്ക്; ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ 38 കാരിയെ മർദ്ദിച്ച് ആള്‍ക്കൂട്ടം

പള്ളിക്കു പുറത്തുവെച്ച് ഒരുകൂട്ടം പുരുഷന്മാര്‍ യുവതിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍...

Read More >>
Top Stories