തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി

തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി
Apr 15, 2025 10:43 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)  സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചുവെന്ന് പരാതി. മുക്കോലയ്ക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂളിൽ ഹിജാബ് ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പറഞ്ഞെന്നാണ് മാതാപിതാക്കളുടെ പരാതി.

എന്നാൽ സ്കൂളിൽ പുതുതായി യൂണിഫോമിൽ ഏർപ്പെടുത്തിയ നിബന്ധനകൾ പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം മുക്കോലയിലെ സെൻ്റ് തോമസ് സെൻട്രൽ സ്കൂളിനേതിരായാണ് പരാതി. പ്ലസ് വൺ മാനേജ്മെൻറ് സീറ്റുകളിലേക്ക് വട്ടിയൂർക്കാവിലെ രണ്ടു വിദ്യാർത്ഥിനികൾ അപേക്ഷ സമർപ്പിച്ചിരുന്നു.

എന്നാൽ അഡ്മിഷൻ നൽകുന്നതിന്റെ അവസാനഘട്ടത്തിൽ ഹിജാബ് ധരിച്ച് സ്കൂളിലെത്താൻ ആകില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞെന്നാണ് പിതാവിൻറെ പരാതി. എന്നാൽ ഇങ്ങനെ ഒരു നിബന്ധന സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.

ഇക്കാര്യത്തിൽ കുട്ടികളുടെ അച്ഛൻ പ്രിൻസിപ്പളിനോട്‌ സംസാരിക്കുന്ന സംഭാഷണവും കുടുംബം പുറത്തുവിട്ടു. എന്നാൽ സ്കൂളിലെ യൂണിഫോം കർശനമായി പാലിക്കണമെന്ന് മാത്രമാണെന്ന് നിർദ്ദേശിച്ചതെന്നാണ് സ്കൂളിൻറെ വിശദീകരണം. സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മതപരമായ വേർതിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതർ പറഞ്ഞു.

#Complaint #alleging #admission #denied #private #school #due #hijab.

Next TV

Related Stories
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്;   25 കാരൻ  അറസ്റ്റിൽ

Apr 16, 2025 10:50 AM

ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; 25 കാരൻ അറസ്റ്റിൽ

മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് കു​ഞ്ച​ത്തൂ​ർ മാ​ഞ്ഞിം​ഗു​ണ്ടെ​യി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ...

Read More >>
കോഴിക്കോട് വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

Apr 16, 2025 10:38 AM

കോഴിക്കോട് വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

പോലിസിനെ വിവരം അറിയിച്ചത് സുനിൽകുമാറാണെന്ന് പറഞ്ഞ് ഒരു സംഘം സുനിൽകുമാറിനെ ചോദ്യം...

Read More >>
വടകരയിൽ  ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസ്; വ്ലോഗര്‍ തൊപ്പിയെ വിട്ടയച്ചു

Apr 16, 2025 10:34 AM

വടകരയിൽ ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസ്; വ്ലോഗര്‍ തൊപ്പിയെ വിട്ടയച്ചു

ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നുമാണ്...

Read More >>
തളിപ്പറമ്പ് മാർക്കറ്റിന് സമീപത്തെ വെളിച്ചെണ്ണ മില്ലിൽ വൻ തീപ്പിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം

Apr 16, 2025 10:23 AM

തളിപ്പറമ്പ് മാർക്കറ്റിന് സമീപത്തെ വെളിച്ചെണ്ണ മില്ലിൽ വൻ തീപ്പിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം

മില്ല് പൂർണ്ണമായുംകത്തി നശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടം...

Read More >>
കടുംകൈ ചെയ്തത് ഇന്ന് ഭർത്താവ് ഗൾഫിൽനിന്ന് വരാനിരിക്കെ; മൂന്നുജീവനെടുത്തത് കടബാധ്യതയും സ്വത്തുതർക്കവും

Apr 16, 2025 10:15 AM

കടുംകൈ ചെയ്തത് ഇന്ന് ഭർത്താവ് ഗൾഫിൽനിന്ന് വരാനിരിക്കെ; മൂന്നുജീവനെടുത്തത് കടബാധ്യതയും സ്വത്തുതർക്കവും

ചൊവ്വാഴ്ച വൈകീട്ട് ​നാലോടെയാണ് സംഭവം. മക്കളെ ചേർത്തുപിടിച്ച് താര മണ്ണെണ്ണയൊഴിച്ച്...

Read More >>
  കുതിച്ചുയർന്ന് സ്വർണ്ണവില; വീണ്ടും 70,000 കടന്നു

Apr 16, 2025 10:15 AM

കുതിച്ചുയർന്ന് സ്വർണ്ണവില; വീണ്ടും 70,000 കടന്നു

ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന്...

Read More >>
Top Stories