വഖഫ് നിയമഭേദഗതി; നാളെ കോഴിക്കോട് മുസ്‌ലിം ലീഗ് മഹാറാലി

വഖഫ് നിയമഭേദഗതി; നാളെ കോഴിക്കോട് മുസ്‌ലിം ലീഗ് മഹാറാലി
Apr 15, 2025 10:05 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മഹാറാലി നാളെ വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. വഖഫ് നിയമ ഭേദഗതി നിയമത്തിനെതിരെ ലീഗ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്‌സഭാംഗവുമായ അമരീന്ദര്‍ സിംഗ് രാജാ വാറിങ് മുഖ്യാതിഥിയായി സമ്മേളനത്തില്‍ പങ്കെടുക്കും.

വഖഫ് നിയമ ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി വാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമരീന്ദര്‍ സിംഗ് രാജാ വാറിങിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. റാലിയുമായി ബന്ധപ്പെട്ട് നാളെ മൂന്ന് മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

#Waqf #Act #Amendment #Muslim #League #Maharally #Kozhikode #tomorrow

Next TV

Related Stories
'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ'; കെ. കെ രാഗേഷിനെ പുകഴ്ത്തിയുള്ള പോസ്റ്റിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ മുരളീധരൻ

Apr 16, 2025 11:26 AM

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ'; കെ. കെ രാഗേഷിനെ പുകഴ്ത്തിയുള്ള പോസ്റ്റിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ കെ രാഗേഷ് ഇന്നലെയാണ് പാർട്ടി കണ്ണൂർ ജില്ലാ...

Read More >>
'ഒരു തവണയെങ്കിലും ഷൈനിയും മക്കളും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ'; ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ

Apr 16, 2025 11:10 AM

'ഒരു തവണയെങ്കിലും ഷൈനിയും മക്കളും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ'; ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ

മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്‌നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ട്...

Read More >>
 നാദാപുരം വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ എട്ടു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു

Apr 16, 2025 11:09 AM

നാദാപുരം വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ എട്ടു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു

ഓടിക്കൂടിയ നാട്ടുകാർ മൃതദേഹം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല ....

Read More >>
കൊ​വ്വ​ൽ​പ​ള്ളി​യി​ൽ കാ​റി​ലെ​ത്തി ആ​ക്ര​മ​ണം;  അ​ഞ്ചു പേ​ർ​ക്കെ​തി​രെ  വ​ധ​ശ്ര​മ​ത്തി​ന് കേസ്

Apr 16, 2025 10:56 AM

കൊ​വ്വ​ൽ​പ​ള്ളി​യി​ൽ കാ​റി​ലെ​ത്തി ആ​ക്ര​മ​ണം; അ​ഞ്ചു പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേസ്

സം​ഭ​വ​ത്തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പ് ഇ​ന്നോ​വ കാ​ർ കൊ​വ്വ​ൽ​പ​ള്ളി​യി​ൽ​വെ​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ...

Read More >>
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്;   25 കാരൻ  അറസ്റ്റിൽ

Apr 16, 2025 10:50 AM

ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ്; 25 കാരൻ അറസ്റ്റിൽ

മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് കു​ഞ്ച​ത്തൂ​ർ മാ​ഞ്ഞിം​ഗു​ണ്ടെ​യി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ...

Read More >>
കോഴിക്കോട് വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

Apr 16, 2025 10:38 AM

കോഴിക്കോട് വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

പോലിസിനെ വിവരം അറിയിച്ചത് സുനിൽകുമാറാണെന്ന് പറഞ്ഞ് ഒരു സംഘം സുനിൽകുമാറിനെ ചോദ്യം...

Read More >>
Top Stories