മുംബൈ: വിവാഹവാഗ്ദാനം നൽകി ഇരുപത്തിയെട്ടുകാരിയായ ഡോക്ടറെ പീഡിപ്പിച്ച മുപ്പതുകാരനായ ഐപിഎസ് ഓഫീസറുടെ പേരിൽ പോലീസ് കേസെടുത്തു.

നാഗ്പുരിലാണ് സംഭവം. ഇമാംവാഡ പോലീസ് സ്റ്റേഷനിലെത്തി ഡോക്ടർ പരാതി നൽകുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇയാളെ പരിചയപ്പെട്ടതെന്നും പിന്നീട് അടുപ്പംകൂടിയെന്നുമാണ് പരാതിയിൽ പറയുന്നത്.
ആ സമയത്ത് യുവാവ് യുപിഎസ്‌സി പരീക്ഷയ്ക്കും താൻ എംബിബിഎസ് കോഴ്‌സിനും തയ്യാറെടുക്കുകയായിരുന്നുവെന്നും പറയുന്നു. കൂടുതൽ അടുത്തതോടെ വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഐപിഎസ് ലഭിച്ചതോടെ തന്നെ ഒഴിവാക്കുന്ന അവസ്ഥയിലെത്തി.
അയാളുടെ കുടുംബവും തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. തന്നെ മാനസികമായും ശാരീരികമായും അയാൾ പീഡിപ്പിച്ചു. ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു.
#Police #register #case #against #IPS #officer #allegedly #harassing #doctor #promising #marriage
