( www.truevisionnews.com) കർണാടകയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് കർണാടക പൊലീസ്. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം നടന്നത്. ബിഹാർ സ്വദേശിയായ നിതേഷ് കുമാറാണ് കൊല്ലപ്പെട്ടത്. പോലീസിന് നേരെ വെടിയുതിർത്തപ്പോൾ തിരികെ വെടിവച്ചെന്ന് ഹുബ്ബള്ളി എസ് പി ശശി കുമാർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് 35കാരനായ നിതേഷ് കുമാർ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സമീപത്തുള്ള വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശുചിമുറിയിൽ ഉപേക്ഷിച്ച് പ്രതി മടങ്ങുകയായിരുന്നു.
#Five #year #old #girl #kidnapped #raped #murdered #accused #killed #encounter
