വളര്‍ത്തുനായയുടെ ആക്രമണത്തിൽ ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

വളര്‍ത്തുനായയുടെ ആക്രമണത്തിൽ ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Apr 13, 2025 08:54 PM | By Athira V

വാഷിങ്ടൺ: ( www.truevisionnews.com) അമേരിക്കയിൽ വളര്‍ത്തുനായയുടെ ആക്രമണത്തിൽ ഏഴ് മാസം മാത്രം പ്രായമുള്ള കുരുന്ന് മരിച്ചതായി റിപ്പോര്‍ട്ട്. ഒഹായോയിലെ കൊളംബസിലാണ് സംഭവം. കുട്ടിയുടെ അമ്മ മക്കെൻസി കോപ്ലി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തുവന്നത്.

എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഒരിക്കലും മനസിലാകുന്നില്ല. തന്റെ മകൾ എന്നും എലിസ ടര്‍ണര്‍ എന്നും തന്റെ മൂന്ന് പിറ്റ് ബുൾ നായകൾക്കൊപ്പം സമാധാനപരമായി കളിച്ചിരുന്നതാണ്. എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് മനസിലാകുന്നില്ല.

ജീവിതം തന്നോട് കാണിക്കുന്നത് നീതിയല്ല, അവളില്ലാതെ എനിക്ക എങ്ങനെ ഇനി ജീവക്കാൻ കഴിയും എന്ന് പിതാവ് കാമറോൺ ടര്‍ണറും ഫേസ്ബുക്കിൽ കുറിച്ചു. കുട്ടിയുടെ മരണം ഫ്രാങ്ക്ലലി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എലിസയെ ഒരു വളര്‍ത്തുനായ കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് സര്‍ജന്റ് ജെയിംസ് ഫുക്വയും പ്രതികരിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ സംഭവത്തെ കുറിച്ച് കൂടുതൽ വിവരിക്കാൻ കഴിയുന്നില്ല. കാരണം നമ്മളെല്ലാം മാതാപീതാക്കളാണല്ലോ. ഇക്കാര്യം തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറയുന്നു.  എലിസയുടെ മരക്കുറിപ്പിലെ വാക്കുകൾ ഏവരുടെയും ഹൃദയം വേദനിപ്പിക്കുന്നതായിരുന്നു. 'എന്നും സന്തോഷവതിയും ഊര്‍ജ്വസ്വലയുമായിരുന്നു അവൾ. മുഖത്ത് പുഞ്ചിരിയില്ലാതെ അവളെ കാണാൻ കഴിയുമായിരുന്നില്ല. എല്ലാവരുടെയും ജീവിതത്തിലേക്ക് ഒരു വെളിച്ചം പോലെ കടന്നുവന്നവളായിരുന്നു അവൾ.

അവളുടെ മുഖം വീടിനെ പ്രകാശപൂരിതമാക്കി. ഹൃദയങ്ങളെ സുഖപ്പെടുത്തി. എല്ലാവര്‍ക്കും ലക്ഷ്യബോധം നൽകി'- എന്നും കുടുംബത്തിന്റെ കുറിപ്പിൽ പറയുന്നു. അപ്രതീക്ഷിതമാണ് ഇത്തരമൊരു അപകടം. കൂടുതലൊന്നും മനസിലാകുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ മൂന്ന് വളര്‍ത്തുനായകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നായകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.





#7 #month #old #baby #girl #who #fatally #attacked #one #family #pitbull

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories