(truevisionnews.com) ജാർഖണ്ഡിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ സഹോദരങ്ങള്‍ ബന്ധുവിനെ അടിച്ചുകൊന്നു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ ഗഡംഡ ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതികളിലൊരാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.

35കാരനായ ഗാംഗു മുണ്ട എന്നയാളാണ് കൊല്ലപ്പെട്ടത്. ഗാംഗുവും മറ്റ് രണ്ട് സഹോദരങ്ങളുമായി ഏറെ നാളായി ഒരു വസ്തുവിനെ ചൊല്ലി ചില അഭിപ്രായ വ്യത്യാസങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗാംഗു കുളിക്കാനായി വീടിന് സമീപത്തെ കുളത്തില്‍ പോയപ്പോഴാണ് സഹോദരങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
വാക്കുതര്‍ക്കത്തിനിടെ ഇയാളെ രണ്ട് സഹോദരങ്ങള്‍ മൂര്‍ഛയുള്ള ആയുധംകൊണ്ടാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ശേഷം സഹോരങ്ങളില്‍ ഒരാളായ ബുധു മുണ്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബന്ധുവിനെ കൊലപ്പെടുത്തിയത് താനാണെന്നും അറസ്റ്റ് രേഖപ്പെടുത്തിക്കോളൂ എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകം നടന്ന സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
മരിച്ചയാളുടെ കഴുത്തിലും നെറ്റിയിലും നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊലപാതക കേസിലെ പ്രതിയായ രണ്ടാമത്തെയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
#Brothers #beat #their #relative #death #during #verbal #argument #over #land #dispute #Jharkhand.
