പെരിന്തൽമണ്ണ: (www.truevisionnews.com) വീട്ടുമുറ്റത്തെ മാവിൽ നിന്ന് ഇരുമ്പു തോട്ടി കൊണ്ട് മാങ്ങ പറിക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. അങ്ങാടിപ്പുറം പുത്തനങ്ങാടി തേവർത്തൊടി മൊയ്തു(60)വാണ് മരിച്ചത്.

വെള്ളിയാഴ് ച്ച വൈകുന്നേരമാണ് അപകടം. വെൽഡിംഗ് തൊഴിലാളിയായിരുന്നു.
ഭാര്യ: ആസ്യ ചെട്ടിയാരങ്ങാടി. മക്കൾ: സക്കീർ ഹുസൈൻ, തസ്നി, ഷമീമ, പരേതനായ അഷ്റഫ്. മരുമക്കൾ: നംഷീദ പർവിൻ കരിമ്പനക്കൽ,
മെഹബൂബ ജാസ്മിൻ മൂലാംകുഴി മക്കരപ്പറമ്പ്, ശിഹാബുദ്ദീൻ പേരക്കട പാലോളിപ്പറമ്പ്, കമറുദ്ദീൻ തോക്കിൻക്കാടൻ ഒതുക്കുങ്ങൽ.
#Man #dies #electrocuted #powerline #picking #mangoes
