(truevisionnews.com) മുട്ട ദിവസവും കഴിക്കുന്നവരാണ് മിക്കവരും. ഓംലറ്റ് ആക്കിയോ പുഴുങ്ങിയോ കറി വച്ചോ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോൾ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ.

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ മാറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം....
ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് പതിവാക്കാവുന്നതാണ് പ്രോട്ടീന്‍ സമ്പന്നമായ മുട്ടയുടെ വെള്ള. ഇത് ശീലമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും സഹായിക്കും. ശരീരഭാരം കുറച്ച് ആരോഗ്യം മികച്ചതാക്കാന്‍ മുട്ടയുടെ വെള്ള ഉത്തമമാണ്.
അതുപോലെ തന്നെ ഹൃദ്രോഗസാധ്യത ഇല്ലാതാക്കാനും ഈ ആഹാരരീതി സഹായിക്കും. ഹൃദയധമനികളെ വികസിപ്പിച്ച് രക്‍തത്തിന്റെ ഒഴുക്ക് വേഗത്തിലാക്കാനും മുട്ടയുടെ വെള്ള മികച്ചതാണ്.
മുട്ടയുടെ വെള്ളയില്‍ വിറ്റാമിൻ എ, ബി12, ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവ ഇല്ലാതാക്കാന്‍ വെള്ള സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള.
മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മർദം കുറയ്‌ക്കും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന്ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്പൊട്ടാസ്യം എന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്.
#Make #habit #eating #egg #whites #health #benefits
