ഒറിജിനൽ വേണ്ട ഡിജിറ്റൽ മതി; ആധാർ ആപ്പുമായി കേന്ദ്രം

ഒറിജിനൽ വേണ്ട ഡിജിറ്റൽ മതി; ആധാർ ആപ്പുമായി കേന്ദ്രം
Apr 11, 2025 09:20 PM | By VIPIN P V

(www.truevisionnews.com) ആധാർ കാർഡിന്റെ ഒറിജിനലും ഫോട്ടോസ്റ്റാറ്റും ഇനിമുതൽ കയ്യിൽ കരുതേണ്ട പകരം ഡിജിറ്റലായി തന്നെ സൂക്ഷിക്കാം. ഇതിനായി ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാർ ആപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒറിജിനൽ ആധാർ കാർഡോ, ഫോട്ടോകോപ്പിയോ നൽകേണ്ടതില്ല, പകരം ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഫേസ് സ്കാൻ ഉപയോഗിച്ച് ഓതന്റിക്കേഷൻ നടത്താൻ കഴിയും.

ബാങ്കിങ് ആവശ്യങ്ങൾ,സിം കാർഡ് ആക്ടിവേഷൻ,തിരിച്ചറിയൽ പരിശോധ എന്നിവയ്ക്കായി ഇനി വേഗത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ വഴി ആധാർ വിവരങ്ങൾ നൽകാനാകും. ഫേഷ്യൽ റെക്കഗ്നിഷൻ ഉൾപ്പെടുന്ന ആധാർ ആപ്പ് UIDAI ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

സ്വകാര്യതും സുരക്ഷയും ഒന്നിച്ച് ഉറപ്പാക്കുന്നതിനോടൊപ്പം ഐഡന്റിറ്റി വെരിഫിക്കേഷൻ എളുപ്പമാക്കുക എന്നത് കൂടി ഇത് ലക്ഷ്യമാക്കുന്നു. ഉപയോക്താക്കൾക്ക് ഇനി ആധാർ വെരിഫിക്കേഷനായി OTP-കൾ, വിരലടയാളങ്ങൾ അല്ലെങ്കിൽ സ്കാനിങ് എന്നിവ ചെയ്യേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഈ പുതിയ ആധാർ ഫേസ് ഐഡി ഓതന്റിക്കേഷൻ ഫീച്ചർ ഉപയോഗിക്കാനായി ഉപയോക്താക്കൾ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ,നിലവിൽ ആപ്പ് ഉപയോഗിക്കുന്നവർ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണം.

പിന്നീടുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ ആപ്പ് വഴി നമ്മുടെ ചിത്രം എടുക്കുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ആധാർ ഡാറ്റാബേസ് പരിശോധിക്കുകയും ചെയ്യും. ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ കൂടിയാണ് ഈ പ്രോസസ്സ്.

കൂടാതെ ഇലക്ട്രോണിക് ആധാർ കാർഡിൽ വെരിഫിക്കേഷൻ ചെയ്യാനായി ക്യുആർ കോഡും ഇതിലുണ്ട്. ഇതുവഴി സ്കാനിങ് എളുപ്പമാക്കാൻ സാധിക്കും.

വ്യാജ ആധാറുകൾ നിർമ്മിക്കുന്നതും , വിവരങ്ങൾ ദുരുപയോഗം ചെയുന്നത് തടയാനും ഈ ആപ്പ് സഹായിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിലേക്കുള്ള പുതിയ ചുവടുവെപ്പ് കൂടിയാണ് ഈ പുത്തൻ ആശയം.

#need #original #digital #enough #Center #launches #Aadhaarapp

Next TV

Related Stories
ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

Apr 18, 2025 09:06 AM

ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകൾക്കെതിരെ ഗൂഗിൾ കർശന നടപടി സ്വീകരിച്ച്, പ്ലേ സ്റ്റോറിൽ നിന്ന് രജിസ്റ്റർ ചെയ്യാത്ത 17 ആപ്പുകൾ നീക്കം...

Read More >>
ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

Apr 17, 2025 10:38 PM

ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ ഉണ്ട്. എന്‍എഫ്സി സംവിധാനവും ഐപി റേറ്റിങും ഫോണിന് ഇല്ലെന്നത്...

Read More >>
10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

Apr 15, 2025 08:28 PM

10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

ഇത്തരത്തിലുള്ള ആദ്യ സേവനമായ ഇത് ഇപ്പോള്‍ രാജ്യത്തെ 16 നഗരങ്ങളില്‍...

Read More >>
അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

Apr 15, 2025 08:21 PM

അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി...

Read More >>
പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകള്‍ അയക്കാൻ കഴിയുന്നില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നം, വ്യാപക പരാതി

Apr 12, 2025 08:59 PM

പണിമുടക്കി വാട്‌സ്ആപ്പ്; മെസേജുകള്‍ അയക്കാൻ കഴിയുന്നില്ല, സ്റ്റാറ്റസ് അപ്‌ഡേഷനും പ്രശ്നം, വ്യാപക പരാതി

ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍...

Read More >>
Top Stories