ന്യൂഡൽഹി: (www.truevisionnews.com) ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് മൂലം രാത്രി 9 മണി വരെ നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും മണിക്കൂറുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മിതമായതോ ശക്തമായതോ ആയ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
ജനങ്ങൾ ആവിശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
#Strong #duststorm #Redalert #city #until
