ബുർഖയിട്ട പെൺകുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണം; പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം അഞ്ച്പേർ അറസ്റ്റിൽ

ബുർഖയിട്ട പെൺകുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണം; പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം അഞ്ച്പേർ അറസ്റ്റിൽ
Apr 11, 2025 05:20 PM | By VIPIN P V

ബെംഗളൂരു: (www.truevisionnews.com) ബെംഗളൂരുവിൽ ബുർഖയിട്ട പെൺകുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ, മൻസൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബൈക്കിൽ ആൺകുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം. ആൺകുട്ടിയോടൊപ്പം പെൺകുട്ടി ബൈക്കിലിരിക്കുന്നത് ഇവർ ചോദ്യം ചെയ്യുകയായിരുന്നു.

പിന്നീട് ഈ ആൺകുട്ടിയെയും പെൺകുട്ടിയെയും ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയിൽ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.


#Moralassault #girl #wearing #burqa #Five #people #including #minor #arrested

Next TV

Related Stories
Top Stories