വയനാട്: (www.truevisionnews.com) ഒളിച്ചു കളിച്ചു വീട്ടുകാരുടെ സ്വസ്ഥത കെടുത്തിയ രാജവെമ്പാലയെ പിടികൂടി വനം വകുപ്പ്. വയനാട് തിരുനെല്ലിയിലാണ് സംഭവം. തിരുനെല്ലി വെള്ളറോടിയിലെ ബാബുവിൻ്റെ വീട്ടിലാണ് രാജവെമ്പാല ഒളിച്ചത്.

സംഭവം ഇങ്ങനെ ബാബുവിൻ്റെ വീടിൻ്റെ സമീപത്തെ മരത്തിനുമുകളിൽ രാജവെമ്പാലയെ കണ്ട വിവരം വീട്ടുകാർ തിരുനെല്ലി ഡെപ്യൂട്ടി ജയേഷ് ജോസഫിനെ അറിയിച്ചു. തിരുനെല്ലി സ്റ്റേഷൻ സ്റ്റാഫ് സ്ഥലത്തെത്തിയപ്പോൾ പാമ്പ് മരത്തിൽ നിന്ന് ഇറങ്ങി ല തൊട്ടടുത്ത വീടിൻ്റെ തറയ്ക്കടിയിൽ ഉണ്ടായിരുന്ന വിടവിലേക്ക് കയറിയൊളിച്ചു.
നോർത്ത് വയനാട് വനം ഡിവിഷൻ്റെ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് സ്ഥലത്തെത്തിയെങ്കിലും തറയ്ക്കടിയിലായി ഒളിച്ചിരുന്ന പാമ്പിനെ പുറത്തിറക്കാൻ സാധിക്കാതെ മടങ്ങി.
ഇന്നലെ ഉച്ചയാപ്പോൾ പാമ്പ് ഒളിസ്ഥലത്തു നിന്ന് പുറത്തിറങ്ങിയെങ്കിലും മനുഷ്യ സാന്നിധ്യമുണ്ടായപ്പോൾ വീണ്ടും മാളത്തിൽ കയറി. ശേഷം രാത്രി 11 മണിയോടെ വീണ്ടും പുറത്തിറങ്ങിയ പാമ്പ് ഫോറസ്റ്റുകാരെത്തുമ്പോഴേക്കും വീണ്ടും മാളത്തിൽ കയറി ഒളിച്ചു.
ഇന്ന് വീണ്ടും ഡെപ്യൂട്ടി ജയേഷ് ജോസഫിൻ്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ സുജിത്ത് വയനാട് വീട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ തറയുടെ കല്ലിളക്കി രാജവെമ്പാലയെ പുറത്തെടുക്കുകയായിരുന്നു. രാജവെമ്പാലയെ പിന്നീട് സ്വാഭാവിക വാസസ്ഥലത്ത് തുറന്ന് വിട്ടു.
#Kingcobra #playing #hide #seek #Forestdepartment #catches #snake #disturbed #family #sleep
