‘ഒളിച്ചേ കണ്ടേ കളിച്ച് രാജവെമ്പാല’; വീട്ടുകാരുടെ ഉറക്കം കെടുത്തിയ പാമ്പിനെ പിടികൂടി വനംവകുപ്പ്

‘ഒളിച്ചേ കണ്ടേ കളിച്ച് രാജവെമ്പാല’; വീട്ടുകാരുടെ ഉറക്കം കെടുത്തിയ പാമ്പിനെ പിടികൂടി വനംവകുപ്പ്
Apr 11, 2025 09:41 AM | By VIPIN P V

വയനാട്: (www.truevisionnews.com)ളിച്ചു ക​ളിച്ചു വീട്ടുകാരുടെ സ്വസ്ഥത കെടുത്തിയ രാജവെമ്പാലയെ പിടികൂടി വനം വകുപ്പ്. വയനാട് തിരുനെല്ലിയിലാണ് സംഭവം. തിരുനെല്ലി വെള്ളറോടിയിലെ ബാബുവിൻ്റെ വീട്ടിലാണ് രാജവെമ്പാല ഒളിച്ചത്.

സംഭവം ഇങ്ങനെ ബാബുവിൻ്റെ വീടിൻ്റെ സമീപത്തെ മരത്തിനുമുകളിൽ രാജവെമ്പാലയെ കണ്ട വിവരം വീട്ടുകാർ തിരുനെല്ലി ഡെപ്യൂട്ടി ജയേഷ് ജോസഫിനെ അറിയിച്ചു. തിരുനെല്ലി സ്റ്റേഷൻ സ്റ്റാഫ് സ്ഥലത്തെത്തിയപ്പോൾ പാമ്പ് മരത്തിൽ നിന്ന് ഇറങ്ങി ല തൊട്ടടുത്ത വീടിൻ്റെ തറയ്ക്കടിയിൽ ഉണ്ടായിരുന്ന വിടവിലേക്ക് കയറിയൊളിച്ചു.

നോർത്ത് വയനാട് വനം ഡിവിഷൻ്റെ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് സ്ഥലത്തെത്തിയെങ്കിലും തറയ്ക്കടിയിലായി ഒളിച്ചിരുന്ന പാമ്പിനെ പുറത്തിറക്കാൻ സാധിക്കാതെ മടങ്ങി.

ഇന്നലെ ഉച്ചയാപ്പോൾ പാമ്പ് ഒളിസ്ഥലത്തു നിന്ന് പുറത്തിറങ്ങിയെങ്കിലും മനുഷ്യ സാന്നിധ്യമുണ്ടായപ്പോൾ വീണ്ടും മാളത്തിൽ കയറി. ശേഷം രാത്രി 11 മണിയോടെ വീണ്ടും പുറത്തിറങ്ങിയ പാമ്പ് ഫോറസ്റ്റുകാരെത്തുമ്പോഴേക്കും വീണ്ടും മാളത്തിൽ കയറി ഒളിച്ചു.

ഇന്ന് വീണ്ടും ഡെപ്യൂട്ടി ജയേഷ് ജോസഫിൻ്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ സുജിത്ത് വയനാട് വീട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ തറയുടെ കല്ലിളക്കി രാജവെമ്പാലയെ പുറത്തെടുക്കുകയായിരുന്നു. രാജവെമ്പാലയെ പിന്നീട് സ്വാഭാവിക വാസസ്ഥലത്ത് തുറന്ന് വിട്ടു.

#Kingcobra #playing #hide #seek #Forestdepartment #catches #snake #disturbed #family #sleep

Next TV

Related Stories
കെ സുധാകരനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തിന് ആഗ്രഹം, പക്ഷെ സമവായമില്ല; ഹൈപവ‍ർ കമ്മിറ്റി രൂപീകരിക്കാൻ നീക്കം

Apr 19, 2025 06:22 AM

കെ സുധാകരനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തിന് ആഗ്രഹം, പക്ഷെ സമവായമില്ല; ഹൈപവ‍ർ കമ്മിറ്റി രൂപീകരിക്കാൻ നീക്കം

ആരോഗ്യപ്രശ്നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്....

Read More >>
 ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

Apr 19, 2025 06:04 AM

ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ ഉച്ചക്ക്,പൊലീസിന് പ്രധാനമായും അറിയേണ്ടത് ഓടിയതെന്തിന്? ശേഷം തുടർനടപടി

ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിൻ്റെ വീട്ടിലെത്തി നൽകിയത്....

Read More >>
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

Apr 18, 2025 10:00 PM

റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്....

Read More >>
Top Stories