മംഗളൂരു: (www.truevisionnews.com) കൈയിൽ വാളുമായി പോസ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് രണ്ട് ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ താലൂക്കിലെ കുരിയാട കട്ടടബൈലിൽ നിന്നുള്ള കെ.സുജിത്തും(32) ആര്യാപൂരിലെ എം. പുട്ടണ്ണയുമാണ് (30) അറസ്റ്റിലായത്.

ഇവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. ‘ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സമയം’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഫോട്ടോ പോസ്റ്റ് ചെയ്തത്.
ഈ ഫോട്ടോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്ക് ഹിന്ദു ജാഗരണ വേദികെയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
#picture #wielding #sword #viral #socialmedia #police #registered #case #arrested
