കോഴിക്കോട്: ( www.truevisionnews.com) ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ചു പോലീസ്. മാറാട് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് 24കാരൻ പാലത്തിന്റെ കൈവരിയിൽ നിന്നും താഴെ ഇറങ്ങിയത്. ബന്ധുക്കളെ വിളിച്ചുവരുത്തി. യുവാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.

#police #youngman #attemptsuicide #feroke
