നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്
Apr 18, 2025 02:31 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 15കാരനും പിതൃസഹോദരിക്കും കണ്ണീരോടെ വിട നൽകി നാട്. തവനൂർ കരിങ്കപ്പാറ സ്വദേശി ആബിദ (45), ആനക്കര കൊള്ളാട്ട് സ്വദേശി മുഹമ്മദ് ലിയാൻ (15) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കുറ്റിപ്പുറം തവനൂർ മദിരശ്ശേരിയിലാണ് നാടിനെ കണ്ണീരിലാക്കിയ ദുരന്തമുണ്ടായത്. വീടിനു സമീപം ഭാരതപ്പുഴയിലെ കടവിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാനാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്.

ലിയാനെ രക്ഷിക്കാനിറങ്ങിയ ആബിദയും മുങ്ങിത്താഴ്ന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.

ആബിദയുടെ സഹോദരനായ കബീറിന്‍റെ ഭാര്യ കൗലത്തും മക്കളായ മുഹമ്മദ് ലിയാൻ, റയാൻ, സയാൻ എന്നിവരും ബുധനാഴ്ചയാണ് ആബിദയുടെ വീട്ടിലേക്ക് വിരുന്നെത്തിയത്. വിരുന്നിന്റെ സന്തോഷം കണ്ണീരായി മാറുകയായിരുന്നു.

മരിച്ച മുഹമ്മദ് ലിയാൻ ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.

#Liyan #Abida #mourning #feast #disappeared #depths #bidding #farewell #country #tears

Next TV

Related Stories
ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവർ, പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി

Apr 19, 2025 03:30 PM

ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവർ, പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി

പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങൾ കാണാനെത്തിയവരുടെ കണ്ണുകൾ നിറച്ചു. മൃതദേഹങ്ങൾ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ച ശേഷവും...

Read More >>
സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

Apr 19, 2025 03:17 PM

സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു....

Read More >>
തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച  നിലയിൽ

Apr 19, 2025 02:19 PM

തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ 30 ൽ ഏറെ വർഷങ്ങളായി ഗംഗാധരൻ പോസ്റ്റാഫീസിൽ താൽക്കാലിക ജീവനക്കാരനാണ്....

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

Apr 19, 2025 02:14 PM

ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

നിർമ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്. കഴക്കൂട്ടം - കാരോട് ബൈപ്പാസിലാണ്...

Read More >>
വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

Apr 19, 2025 01:39 PM

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

പിന്നാലെ ഓടിയ ജീവനക്കാരും റെയിൽവേ പോലീസും ചേർന്ന് വിദ്യാർത്ഥിയെ...

Read More >>
Top Stories