മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയില്‍ ആരംഭിച്ചു

മറഡോണ സ്‌പോര്‍ട്‌സ് ബാര്‍  ഗോവയില്‍ ആരംഭിച്ചു
Advertisement
Feb 24, 2022 10:57 PM | By Vyshnavy Rajan

ഗോവ: ഇന്ത്യയിലെ പ്രമുഖ ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായ ബോബി ഓക്സിജന്‍ റിസോര്‍ട്ട്സിന്റെ ഏറ്റവും പുതിയ മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയിലെ മോര്‍ജിമില്‍ ബോചെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മോര്‍ജിമിലെ റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ഓക്സിജന്‍ റിസോര്‍ട്ട്സ് സി.ഇ.ഒ. ഗിരീഷ് നായര്‍, സി.ഒ.ഒ. രാജീവ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

മോര്‍ജിം ബീച്ചില്‍ അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഏറ്റവും പുതിയ റിസോര്‍ട്ടില്‍ നേരിട്ട് കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന 56 മുറികളാണ് ഉള്ളത്.

ഇവിടെ മറഡോണ സ്‌പോര്‍ട്‌സ് ബാര്‍, അത്യാധുനിക രീതിയിലുള്ള സ്പാകള്‍, സ്വിമ്മിങ് പൂളുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ബോചെ ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നും കുടുംബമായി അവധി ആഘോഷിക്കുന്നവര്‍ക്കും, ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും, വാരാന്ത്യ യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും എന്തുകൊണ്ടും ഏറ്റവും മികച്ച ഒരു അനുഭവവമായിരിക്കും മോര്‍ജിമിലെ തങ്ങളുടെ റിസോര്‍ട്ട് എന്നും ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.

'ഹോളീഡേയ്‌സ് ഫോര്‍ ഓള്‍' എന്ന ആശയവുമായി ഏറ്റവും ചുരുങ്ങിയ നിരക്കില്‍ അത്യാഢംബര സൗകര്യങ്ങളും, പാക്കേജുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബോബി ഓക്സിജന്‍ റിസോര്‍ട്ട്‌സ് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായി മാറിയത്. നിലവില്‍ തേക്കടി, മൂന്നാര്‍, ആലപ്പുഴ, ഊട്ടി, മഹാബലേശ്വര്‍ തുടങ്ങി ഇരുപത്തിയെട്ടോളം സ്ഥലങ്ങളില്‍ ബോബി ഓക്സിജന്‍ റിസോര്‍ട്സിന് സാന്നിദ്ധ്യമുണ്ട്.

Maradona Sports Bar Started in Goa

Next TV

Related Stories
ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും

Jun 29, 2022 10:13 PM

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും ...

Read More >>
ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല സംഘടിപ്പിച്ചു

Jun 28, 2022 11:49 AM

ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല സംഘടിപ്പിച്ചു

ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല...

Read More >>
ബോചെ ഗോള്‍ഡ് ലോണിന്റെ  158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍

Jun 22, 2022 09:18 PM

ബോചെ ഗോള്‍ഡ് ലോണിന്റെ 158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍

ബോചെ ഗോള്‍ഡ് ലോണിന്റെ 158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍ ...

Read More >>
പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ  നമ്പർ 1  റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ?

Jun 17, 2022 05:47 PM

പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ നമ്പർ 1 റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ?

പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ നമ്പർ 1 റസിഡൻഷ്യൽ സ്കൂളിൽ ആയാലോ...

Read More >>
ഇ.എസ്.ഐ ; സ്റ്റാർകെയറിൽ സൗജന്യ ഹൃദയരോഗ ചികിത്സ

Jun 16, 2022 01:01 PM

ഇ.എസ്.ഐ ; സ്റ്റാർകെയറിൽ സൗജന്യ ഹൃദയരോഗ ചികിത്സ

കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കൾക്ക് ഇനി മുതൽ സ്റ്റാർകെയറിൽ...

Read More >>
ഇ.എസ്.ഐ അംഗത്വമുള്ളവർക്ക് സ്റ്റാർകെയറിൽ സൗജന്യചികിത്സ

Jun 15, 2022 01:08 PM

Top Stories