മുപ്പത് വര്‍ഷത്തെ സൗഹൃദം, ഉറ്റ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്ന ശേഷം 48 കാരന്‍ ജീവനൊടുക്കി; കാരണം തേടി പൊലീസ്

മുപ്പത് വര്‍ഷത്തെ സൗഹൃദം, ഉറ്റ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്ന ശേഷം 48 കാരന്‍ ജീവനൊടുക്കി; കാരണം തേടി പൊലീസ്
Apr 10, 2025 07:48 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) മുപ്പത് വര്‍ഷത്തെ സൗഹൃദമായിരുന്നു കോഴിക്കോട് സ്വദേശികളായ മഹേഷും ജയരാജനും തമ്മില്‍. ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായിരുന്നു.

പ്രായത്തില്‍ മുതിര്‍ന്നത് മഹേഷാണ്. 51 വയസ്. ജയരാജനാകട്ടെ 48 വയസും. കോയമ്പത്തൂരില്‍ ഒരുമിച്ച് ബേക്കറി നടത്തി വരികയായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തി.

മഹേഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജയരാജന്‍ ജീവനൊടുക്കുകയായിരുന്നു. ആഴത്തിലുള്ള സൗഹൃദമുണ്ടായിരുന്നിടത്ത് ജയരാജനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്തെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊലയ്ക്ക് പിന്നിലെ കാരണം തേടുകയാണ് പൊലീസ്.

അയല്‍വാസികളായിരുന്നു മഹേഷും ജയരാജനും. ജയരാജനായിരുന്നു ആദ്യം കോയമ്പത്തൂരിലേക്ക് പോയത്. പിന്നീട് മഹേഷിനേയും കൊണ്ടുപോകുകയായിരുന്നു.

ബേക്കറി കച്ചവടം ലാഭകരമായതോടെ കാറും പലയിടങ്ങളിലായി ഭൂമിയും ഇരുവരും വാങ്ങിക്കൂട്ടി. ഇരുപത് വര്‍ഷമായി ഇരുവരും കോയമ്പത്തൂരായിരുന്നു. അടുത്തിടെ ജയരാജന് വാഹനാപകടത്തില്‍ പരിക്കേറ്റു.

കുറച്ചു നാള്‍ നാട്ടില്‍ തുടര്‍ന്ന ശേഷം ജയരാജന്‍ വീണ്ടും കോയമ്പത്തൂരിലേയ്ക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകവും ആത്മഹത്യയും നടന്നത്.

ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ മഹേഷിന്റെ ജീവിതത്തിലേയ്ക്ക് ഒരു സ്ത്രീ കടന്നുവന്നിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.

സ്ത്രീ ഇടയ്ക്കിടെ ബേക്കറിയിലും എത്തിയിരുന്നു. ജയരാജും ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായാണ് വിവരം. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ഈ യുവതിയെ മഹേഷ് വിവാഹം കഴിച്ചു.

ഇതേ ചൊല്ലിയുള്ള തര്‍ക്കമാണോ കൊലപാതകത്തിലും പിന്നീട് ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

#year #oldman #commitssuicide #killing #bestfriend #years #friendship #Police #investigating #cause

Next TV

Related Stories
കാമുകനൊപ്പം ജീവിക്കാന്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി; അധ്യാപിക നടത്തിയ കൃത്യം പൊളിഞ്ഞതിങ്ങനെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Apr 19, 2025 02:06 PM

കാമുകനൊപ്പം ജീവിക്കാന്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി; അധ്യാപിക നടത്തിയ കൃത്യം പൊളിഞ്ഞതിങ്ങനെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പന്ത്രണ്ട് വയസ്സുള്ള സായ് കൃഷ്ണ, പത്ത് വയസ്സുള്ള മധു പ്രിയ, എട്ട് വയസ്സുള്ള ഗൗതം എന്നിവരാണ് മരിച്ച...

Read More >>
കൊടും  ക്രൂരത .... ആശുപത്രിയിലേക്കിറങ്ങിയ വയോധികനോട് പണം ചോദിച്ചു, നൽകാത്തതിന് മർദ്ദിച്ച് കൊലപ്പെടുത്തി അക്രമികൾ

Apr 19, 2025 11:49 AM

കൊടും ക്രൂരത .... ആശുപത്രിയിലേക്കിറങ്ങിയ വയോധികനോട് പണം ചോദിച്ചു, നൽകാത്തതിന് മർദ്ദിച്ച് കൊലപ്പെടുത്തി അക്രമികൾ

ഏകദേശം ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്....

Read More >>
 മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

Apr 18, 2025 10:19 PM

മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

പൊലീസ് പറയുന്നതനുസരിച്ച്, രജിത അടുത്തിടെ തന്റെ മുൻ സഹപാഠിയെ സ്കൂൾ റീയൂനിയനിൽ...

Read More >>
22-കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

Apr 18, 2025 08:46 PM

22-കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

മർദ്ദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്...

Read More >>
തലസ്ഥാനത്തെ നടുക്കി കൊലപാതകം; പാല് വാങ്ങിക്കാൻ ഇറങ്ങിയ 17-കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിഷേധം ശക്തം

Apr 18, 2025 05:26 PM

തലസ്ഥാനത്തെ നടുക്കി കൊലപാതകം; പാല് വാങ്ങിക്കാൻ ഇറങ്ങിയ 17-കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിഷേധം ശക്തം

ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ...

Read More >>
ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Apr 18, 2025 12:06 PM

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

വടിവാൾ പോലത്തെ ആയുധം ഉപയോ​ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി...

Read More >>
Top Stories