( www.truevisionnews.com ) സിനിമയിലെ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി രജിഷ വിജയന്‍. വിദേശ യാത്രയുടെ ചിത്രങ്ങളും വീഡിയോയും ജിമ്മില്‍ നിന്നുള്ള വ്യായാമ ചിത്രങ്ങളും ഫാഷന്‍ ഫോട്ടോഷൂട്ടുകളും രജിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രജിഷ വിജയന്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.

തന്റെ 'അവര്‍ ഗ്ലാസ്' (hour glass) ശരീരഘടന വ്യക്തമാക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്. കറുപ്പ് ക്രോപ്പ് ടോപ്പും ലൂസ് ഫിറ്റ് പാന്റ്‌സുമാണ് രജിഷുടെ ഔട്ട്ഫിറ്റ്. ഫുള്‍സ്ലീവുള്ള ക്രോപ് ടോപ്പിന് ഹൈ നെക്കാണുള്ളത്. ഈ ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വിധം പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലാണ് നടി പരീക്ഷിച്ചിരിക്കുന്നത്. ചുവപ്പ് പശ്ചാത്തിലെടുത്ത ഈ ചിത്രങ്ങള്‍ നിമിഷനേരത്തിനുള്ളില്‍ വൈറലായി.
നടിമാരായ ദീപ്തി സതി, അപര്‍ണ ബാലമുരളി, നൈല ഉഷ, മമിത ബൈജു, ശ്രിന്ദ, റീനു മാത്യൂസ്, അനിഖ സുരേന്ദ്രന്‍ എന്നിവരടക്കം നിരവധി പേരാണ് രജിഷയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഇതിലും വലിയ മാറ്റങ്ങള്‍ സ്വപ്‌നങ്ങളില്‍ മാത്രം, ഇത് നമ്മുടെ രജിഷ തന്നെയാണോ, കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് രജിഷ വിജയന്‍. ആ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും രജിഷ നേടി. തമിഴില്‍ സൂര്യയോടൊപ്പം ജയ് ഭീമിലും ധനുഷിനൊപ്പം കര്‍ണനിലും രജിഷ അഭിനയിച്ചു.
#rajishavijayan #new #photoshoot #photos
