മംഗളൂരു: (truevisionnews.com) കർണാടക നിഡ്ഗുണ്ടി പട്ടണത്തിന് സമീപം ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ അതിർത്തി രക്ഷാസേനയിലെ (ബി.എസ്.എഫ്) സൈനികനും ആംബുലൻസ് ഡ്രൈവറും മരിച്ചു. മുദ്ദേബിഹാൽ താലൂക്കിലെ കലാഗി ഗ്രാമം സ്വദേശിയായ സൈനികൻ മൗനേഷ് റാത്തോഡ് (31), ആംബുലൻസ് ഡ്രൈവർ കേരളത്തിൽ നിന്നുള്ള റിതേഷ് (28) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

റാത്തോഡിന്റെ മോട്ടോർ സൈക്കിളിൽ ട്രക്ക് ഇടിക്കുകയും പിന്നീട് ആംബുലൻസിന് പിന്നിൽ ഇടിക്കുകയും ചെയ്താണ് അപകടമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നിഡ്ഗുണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
#Car #accident #Soldier #ambulance #driver #die #tragically
