കോട്ടയം: ( www.truevisionnews.com) അയർക്കുന്നത് അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചർച്ചയായി അഡ്വ ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല / മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാണെന്നുമായിരുന്നു ഫേസ്ബുക്കിൽ ജിസ്മോൾ പങ്കുവെച്ചത്.

2020 സെപ്റ്റംബർ 25ന് അഡ്വ ജിസ്മോൾ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് ഈ കുറിപ്പ്. 2019-ൽ ആയിരുന്നു കഴിഞ്ഞ ദിവസം മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ജിസ് മോളുടെ വിവാഹം. സമ്പന്നനായ ഭർത്താവിൻ്റെ വീട്ടിൽ താൻ സുരക്ഷിതയായിരുന്നില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജിസ്മോൾ നൽകിയ സൂചന. വിവാഹം കഴിഞ്ഞ നാൾ മുതൽ മകൾ മാനസിക പീഡനം നേരിട്ടിരുന്നതായി പിതാവും വ്യക്തമാക്കിയിരുന്നു.
മൂന്നു മൃതദേഹവും പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച സംസ്കാരം നടത്താനാണ് തീരുമാനം. ക്നാനായ കത്തോലിക്ക സഭാംഗങ്ങളാണ് കുടുംബം.
സഭയിലെ നിയമപ്രകാരം മൃതദേഹം ഭർത്താവിന്റെ ഇടവക പള്ളിയിലാണ് സംസ്കാരം നടത്തേണ്ടത്. എന്നാൽ യുവതിയുടെ ഇടവക പള്ളിയിൽ സംസ്കാരം നടത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് തർക്കം നിലനിൽക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി സഭാതലത്തിലുള്ള ചർച്ചകളും നടക്കുകയാണ്.
#advocatejismol #old #facebookpost
