പല ആളുകളും അത്താഴത്തിന് ശേഷം ഉടനെ കിടക്കുന്നവരാണ്. നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാന ഘടകമാണ് ദഹനവ്യവസ്ഥ. ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം.

വയറ് കമ്പിക്കൽ, ഓക്കാനം ഇതെല്ലാം ആരോഗ്യം വഷളാക്കുന്നു. എങ്കിൽ അത്താഴത്തിനു ശേഷം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ. ദഹനം എളുപ്പമാകും.
അത്താഴം നേരത്തെ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.
അത്താഴത്തിനു ശേഷം ഉടനെ കിടക്കാൻ പാടില്ല. മിനിമം 30 മിനിറ്റു കഴിഞ്ഞു മാത്രമേ കിടക്കാൻ പാടുകയുള്ളു. അല്പസമയം നടത്തം, യോഗ തുടങ്ങിയ വ്യായാമം ചെയ്യുന്നത് ദഹനം എളുപ്പമാക്കും.
ഭക്ഷണം കഴിച്ചതിനു ശേഷം ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതെ ദഹനത്തെ സഹായിക്കുന്നു. ദിവസവും ഒരേ സമയം തന്നെ അത്താഴം കഴിക്കാൻ ശീലിക്കുക.
രാത്രി ലഘുവായ ഭക്ഷണ പദാർത്ഥങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.ഭക്ഷണ ശേഷം പഴ വർഗ്ഗങ്ങൾ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഇത് ശരീരത്തെ തണുപ്പിക്കുക കൂടി ചെയ്യുന്നു
#Try #after #dinner #digestion #easier
