മലപ്പുറം: (www.truevisionnews.com) വീട്ടിലെ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു. മലപ്പുറം പൊലീസ് ആണ് സിറാജുദ്ദീനുമായി തെളിവെടുപ്പ് നടത്തുന്നത്.

എവിടെ വെച്ചാണ് സംഭവമുണ്ടായത്, എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിയുന്നത്. കൂടാതെ തെളിവു നശിപ്പിക്കാൻ വീടിൻ്റെ ഭാഗത്ത് കുഴി കുഴിച്ചതും സിറാജുദ്ദീൻ കാണിച്ചുകൊടുത്തു.
ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്.
നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. മലപ്പുറം പൊലീസാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം.
പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്.
ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇതിനിടെ തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം കൊണ്ടുപോകാൻ സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചുവരുത്തിയതെന്ന് ആബുലൻസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.
സിറാജുദ്ദീൻ ഉള്‍പ്പെട്ട നവ മാധ്യമ കൂട്ടായ്മയെക്കുറിച്ചും വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
#Tragicdeath #young #woman #during #childbirth #Evidence #home with #husband #Sirajuddin #investigation #underway #helped
