വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Apr 17, 2025 07:13 AM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കൊല്ലത്ത് വിൽപനയ്‌ക്ക് എത്തിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കുണ്ടറ പടപ്പക്കര സ്വദേശികളായ അനിൽ, ലിജു എന്നിവരാണ് പിടിയിലായത് പൊലീസിന്റെ പിടിയിലായത്.

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഡാൻസാഫ് സംഘം പ്രതികളെ പിടികൂടിയത്. ഇരുവരും കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരാണെന്ന് പൊലീസ് പറഞ്ഞു.

ഒറീസയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഡാൻസഫ് അംഗങ്ങൾ പിടികൂടിയത്.

ഇരുവരും കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരാണെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ സായി സേനൻ, എസ്.ഐമാരായ ഹരിലാൽ, ബൈജു ജെറോം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ, സീനു, മനു സാജു, സിവിൽ പൊലീസ് ഓഫീസർ ദിലീപ്, അനു, തുശാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.


#Two #people #arrested #six #kilograms #ganja #sale #Kollam.

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories