ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മുസ്‍ലിം പള്ളിക്കു നേരെ കല്ലേറും, പ്രകോപനപര മുദ്രാവാക്യവും; ബിജെപി നേതാവിനെതിരെ കേസ്

ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മുസ്‍ലിം പള്ളിക്കു നേരെ കല്ലേറും, പ്രകോപനപര മുദ്രാവാക്യവും; ബിജെപി നേതാവിനെതിരെ കേസ്
Apr 16, 2025 07:46 PM | By VIPIN P V

ഭോപാൽ: ( www.truevisionnews.com) ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെ മുസ്‍ലിം പള്ളിക്കു നേരെ കല്ലെറിയുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് ബിജെപി നേതാവും ഗുണയിലെ കൗണ്‍സിലറുമായ ഓംപ്രകാശിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.

കോലുപുരയില്‍ നിന്നും കേണല്‍ഗഞ്ച് വഴി കടന്നുപോയ ഘോഷയാത്രക്കിടയിലാണ് മദീന മസ്ജിദിന് നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഘോഷയാത്ര സംഘം ക്രമസമാധാനം തടസ്സപ്പെടുത്തിയെന്നും കോട് വാലി പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.

ഏപ്രില്‍ 12ന് വൈകുന്നേരം 4 മണിയോടെ ആരംഭിച്ച ഘോഷയാത്ര സംഘം പള്ളിക്കു സമീപത്തെത്തിയപ്പോള്‍ കല്ലെറിയുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു. ഘോഷയാത്രക്ക് അനുമതി നൽകിയിട്ടി​ല്ലെന്ന് പൊലീസ് പറഞ്ഞു.

ഓംപ്രകാശിന് പുറമെ ബിജെപി നേതാക്കളായ മോനു ഓജ, വിശാല്‍ അനോഷിയ, സഞ്ജയ് എന്നിവർക്കെതി​രെയും ബി എന്‍ എസ് സെക്ഷന്‍ 191(1), 299, 132 എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വൻ പൊലീസ് സംഘമെത്തിയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി മസ്ജിദിന് മുന്നിൽ തടിച്ചൂകൂടിയ ജനങ്ങളെ പിരിച്ചുവിട്ടത്.

പള്ളിക്ക് നേരെ കല്ലെറിയുന്നതിന്റെയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ വിഡിയോകൾ വൈറലാണ്.

#Stones #pelted #mosque #provocativeslogans #raised #HanumanJayanti #procession #Case #filed #BJPleader

Next TV

Related Stories
 മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

Apr 18, 2025 10:19 PM

മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

പൊലീസ് പറയുന്നതനുസരിച്ച്, രജിത അടുത്തിടെ തന്റെ മുൻ സഹപാഠിയെ സ്കൂൾ റീയൂനിയനിൽ...

Read More >>
22-കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

Apr 18, 2025 08:46 PM

22-കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

മർദ്ദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്...

Read More >>
തലസ്ഥാനത്തെ നടുക്കി കൊലപാതകം; പാല് വാങ്ങിക്കാൻ ഇറങ്ങിയ 17-കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിഷേധം ശക്തം

Apr 18, 2025 05:26 PM

തലസ്ഥാനത്തെ നടുക്കി കൊലപാതകം; പാല് വാങ്ങിക്കാൻ ഇറങ്ങിയ 17-കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിഷേധം ശക്തം

ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ...

Read More >>
ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Apr 18, 2025 12:06 PM

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

വടിവാൾ പോലത്തെ ആയുധം ഉപയോ​ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി...

Read More >>
യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു,  ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ അറസ്റ്റിൽ

Apr 18, 2025 09:38 AM

യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു, ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ അറസ്റ്റിൽ

ഇ​ര​യാ​യ യു​വ​തി അ​ടു​ത്തി​ടെ തൊ​ഴി​ൽ തേ​ടി മം​ഗ​ളൂ​രു​വി​ൽ എ​ത്തി കാ​സ​ർ​കോ​ട് ഉ​പ്പ​ള​യി​ൽ താ​മ​സി​ച്ചി​രു​ന്നു....

Read More >>
ഭർത്താവിനെ പതിനേഴുകാരിയും കാമുകൻ്റെ കൂട്ടാളികളും ചേർന്ന് കുത്തിക്കൊന്നു; മൃതദേഹം കാമുകനെ വീഡിയോ കോളിലൂടെ കാണിച്ചു

Apr 18, 2025 07:47 AM

ഭർത്താവിനെ പതിനേഴുകാരിയും കാമുകൻ്റെ കൂട്ടാളികളും ചേർന്ന് കുത്തിക്കൊന്നു; മൃതദേഹം കാമുകനെ വീഡിയോ കോളിലൂടെ കാണിച്ചു

കൊലയാളികൾ പൊട്ടിയ ബിയ‍ർ കുപ്പി ഉപയോ​ഗിച്ച് 36 തവണ രാഹുലിന്റെ ശരീരത്തിൽ കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories