പ്രസവത്തിനിടെ യുവതിയുടെ ദാരുണ മരണം; ഭർത്താവ് സിറാജുദ്ദീനുമായി വീട്ടിൽ തെളിവെടുപ്പ്, സഹായം നൽകിയവരിലേക്കും അന്വേഷണം

പ്രസവത്തിനിടെ യുവതിയുടെ ദാരുണ മരണം; ഭർത്താവ് സിറാജുദ്ദീനുമായി വീട്ടിൽ തെളിവെടുപ്പ്, സഹായം നൽകിയവരിലേക്കും അന്വേഷണം
Apr 8, 2025 02:19 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) വീട്ടിലെ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു. മലപ്പുറം പൊലീസ് ആണ് സിറാജുദ്ദീനുമായി തെളിവെടുപ്പ് നടത്തുന്നത്.

എവിടെ വെച്ചാണ് സംഭവമുണ്ടായത്, എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിയുന്നത്. കൂടാതെ തെളിവു നശിപ്പിക്കാൻ വീടിൻ്റെ ഭാ​ഗത്ത് കുഴി കുഴിച്ചതും സിറാജുദ്ദീൻ‍ കാണിച്ചുകൊടുത്തു.

ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്.

നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. മലപ്പുറം പൊലീസാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം.

പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്.

ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇതിനിടെ തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം കൊണ്ടുപോകാൻ സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചുവരുത്തിയതെന്ന് ആബുലൻസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.

സിറാജുദ്ദീൻ ഉള്‍പ്പെട്ട നവ മാധ്യമ കൂട്ടായ്മയെക്കുറിച്ചും വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

#Tragicdeath #young #woman #during #childbirth #Evidence #home with #husband #Sirajuddin #investigation #underway #helped

Next TV

Related Stories
 മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

Apr 18, 2025 10:19 PM

മൂന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

പൊലീസ് പറയുന്നതനുസരിച്ച്, രജിത അടുത്തിടെ തന്റെ മുൻ സഹപാഠിയെ സ്കൂൾ റീയൂനിയനിൽ...

Read More >>
22-കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

Apr 18, 2025 08:46 PM

22-കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

മർദ്ദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്...

Read More >>
തലസ്ഥാനത്തെ നടുക്കി കൊലപാതകം; പാല് വാങ്ങിക്കാൻ ഇറങ്ങിയ 17-കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിഷേധം ശക്തം

Apr 18, 2025 05:26 PM

തലസ്ഥാനത്തെ നടുക്കി കൊലപാതകം; പാല് വാങ്ങിക്കാൻ ഇറങ്ങിയ 17-കാരനെ കുത്തിക്കൊലപ്പെടുത്തി, പ്രതിഷേധം ശക്തം

ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ...

Read More >>
ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Apr 18, 2025 12:06 PM

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

വടിവാൾ പോലത്തെ ആയുധം ഉപയോ​ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. രതീഷിനാണ് ഗുരുതരമായി...

Read More >>
യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു,  ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ അറസ്റ്റിൽ

Apr 18, 2025 09:38 AM

യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്തു, ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ അറസ്റ്റിൽ

ഇ​ര​യാ​യ യു​വ​തി അ​ടു​ത്തി​ടെ തൊ​ഴി​ൽ തേ​ടി മം​ഗ​ളൂ​രു​വി​ൽ എ​ത്തി കാ​സ​ർ​കോ​ട് ഉ​പ്പ​ള​യി​ൽ താ​മ​സി​ച്ചി​രു​ന്നു....

Read More >>
ഭർത്താവിനെ പതിനേഴുകാരിയും കാമുകൻ്റെ കൂട്ടാളികളും ചേർന്ന് കുത്തിക്കൊന്നു; മൃതദേഹം കാമുകനെ വീഡിയോ കോളിലൂടെ കാണിച്ചു

Apr 18, 2025 07:47 AM

ഭർത്താവിനെ പതിനേഴുകാരിയും കാമുകൻ്റെ കൂട്ടാളികളും ചേർന്ന് കുത്തിക്കൊന്നു; മൃതദേഹം കാമുകനെ വീഡിയോ കോളിലൂടെ കാണിച്ചു

കൊലയാളികൾ പൊട്ടിയ ബിയ‍ർ കുപ്പി ഉപയോ​ഗിച്ച് 36 തവണ രാഹുലിന്റെ ശരീരത്തിൽ കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories