തലശ്ശേരിയിൽ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ ടയറുകൾ മോഷ്ടിച്ചു

തലശ്ശേരിയിൽ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ  ടയറുകൾ മോഷ്ടിച്ചു
Apr 17, 2025 05:59 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  തലശ്ശേരിയിൽ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ പുതിയ നാല് ടയറുകൾ മോഷ്ടിച്ചു. പകരം മുൻവശത്ത് രണ്ട് പഴഞ്ചൻ ടയറുകൾ ഘടിപ്പിച്ച നിലയിലാണ്.

മാഹി സ്വദേശി മുഹമ്മദ് റാസിന്‍റെ കാറിന്‍റെ ടയറുകളാണ് കവർന്നത്. സുഹൃത്തിന്‍റെ കുടുംബത്തോടൊപ്പം തിങ്കളാഴ്ച രാത്രി തലശ്ശേരിയിൽ സിനിമ കാണാനെത്തിയതായിരുന്നു റാസിൻ.

സ്വകാര്യ പാർക്കിങ് ഏരിയയിൽ കാർ നിർത്തി സിനിമ കാണാൻ കയറി. തിരിച്ചിറങ്ങിയപ്പോഴാണ് കാറിന്റെ നാല് ടയറുകളും വീലും മോഷ്ടിച്ചതായി കാണുന്നത്.

സ്ഥലത്ത് വെളിച്ചമോ നിരീക്ഷണ ക്യാമറയോ ഉണ്ടായിരുന്നില്ല. റാസിൻ തലശ്ശേരി പൊലീസിൽ പരാതി നൽകി. ഇവിടെ നിന്ന് നേരത്തെയും വാഹനങ്ങളുടെ ടയറുകളും മറ്റ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു.

#Four #new #tires #stolen #car #parked #private #parking #Thalassery.

Next TV

Related Stories
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:11 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
ഷൈൻ ടോമിനോട് ചോദിക്കാൻ 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയ്യാറാക്കി പൊലീസ്, ഉത്തരം നൽകാൻ അഭിഭാഷകരുടെ സഹായം തേടി നടൻ

Apr 19, 2025 07:15 AM

ഷൈൻ ടോമിനോട് ചോദിക്കാൻ 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയ്യാറാക്കി പൊലീസ്, ഉത്തരം നൽകാൻ അഭിഭാഷകരുടെ സഹായം തേടി നടൻ

ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്നമില്ലെന്നാണ് ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം....

Read More >>
Top Stories