പിജി മനുവിൻ്റെ ആത്മഹത്യ; നഷ്ടപരിഹാരമെന്ന ജോൺസൻ്റെ ആ​ഗ്ര​ഹം അം​ഗീകരിച്ചില്ല, പ്രതി നിരന്തരം വേണ്ടയാടിയെന്ന് പൊലീസ്

പിജി മനുവിൻ്റെ ആത്മഹത്യ; നഷ്ടപരിഹാരമെന്ന ജോൺസൻ്റെ ആ​ഗ്ര​ഹം അം​ഗീകരിച്ചില്ല, പ്രതി നിരന്തരം വേണ്ടയാടിയെന്ന് പൊലീസ്
Apr 17, 2025 06:25 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  ഹൈക്കോടതി അഭിഭാഷകന്‍ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിൽ പൊലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ലൈംഗിക പീഡന കേസിൽ പ്രതിയായ പിജി മനു ജാമ്യത്തിൽ കഴിയവേയാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിജി മനു മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും ജോൺസൺ ആണ്.

നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ജോണ്‍സൻ്റെ ആവശ്യം മനു അംഗീകരിക്കാതെ വന്നതോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

പ്രതിയുടെ നിരന്തര വേട്ടയാടലാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. സുഹൃത്തുക്കൾ വഴിയും ചില ഓൺലൈൻ മാധ്യമങ്ങൾ വഴിയും സമ്മർദ്ദം ചെലുത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരും.

#Police #suspect #more #suspects #suicide #PGManu.

Next TV

Related Stories
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:11 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
ഷൈൻ ടോമിനോട് ചോദിക്കാൻ 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയ്യാറാക്കി പൊലീസ്, ഉത്തരം നൽകാൻ അഭിഭാഷകരുടെ സഹായം തേടി നടൻ

Apr 19, 2025 07:15 AM

ഷൈൻ ടോമിനോട് ചോദിക്കാൻ 32 ചോദ്യങ്ങളുള്ള ചോദ്യാവലി തയ്യാറാക്കി പൊലീസ്, ഉത്തരം നൽകാൻ അഭിഭാഷകരുടെ സഹായം തേടി നടൻ

ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്നമില്ലെന്നാണ് ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം....

Read More >>
Top Stories