ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിച്ചു; 'കുളൂർ ഉസ്താദ്' അറസ്റ്റിൽ

ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിച്ചു; 'കുളൂർ ഉസ്താദ്' അറസ്റ്റിൽ
Apr 7, 2025 02:01 PM | By VIPIN P V

മംഗളൂരു: (www.truevisionnews.com) ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് ഇങ്ങിനെ: 2022 ൽ ഇര വിഷാദരോഗത്തിന് അടിമയായിരുന്നു. സഹോദരീ ഭർത്താവിന്റെ ഉപദേശപ്രകാരം ഉസ്താദ് അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയി.

അവിടെ നിന്ന് കുളൂർ ഉസ്താദ് എന്നറിയപ്പെടുന്ന അബ്ദുൽ കരീം യുവതിയെ കാണുകയും ആരോ അവർക്ക് മന്ത്രവാദം നടത്തിയെന്നും അതിൽ നിന്ന് മുക്തി നേടാൻ ആചാരം നടത്തണമെന്നും പറഞ്ഞു.

മന്ത്രവാദത്തിൽ നിന്ന് മുക്തി നേടാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ കരീം യുവതിയോട് ഇടക്കിടെ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സഹോദരിയെ കൂടെ കൂട്ടി യുവതി പലതവണ ഇയാളെ സന്ദർശിച്ചിരുന്നു.

എന്നാൽ, ഒരു ദിവസം സഹോദരി ഇല്ലാതെ ചികിത്സക്കായി അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയിൽ നിന്ന് 55,000 രൂപ കൈപ്പറ്റിയെന്നും അവർ നൽകിയ പരാതിയിലുണ്ട്.

ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദം ഇല്ലാതാക്കാൻ കഴിവുള്ള ഒരു ഉസ്താദ് ആണെന്ന് നടിച്ച് ഇയാൾ സമാനമായ രീതിയിൽ മറ്റ് പലരെയും വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.

#KulurUstad #arrested #molesting #depressed #woman #under #guise #treatment

Next TV

Related Stories
പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

Apr 11, 2025 04:37 PM

പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

പൊതുമധ്യത്തിലാണ് മര്‍ദനം നടന്നതെങ്കിലും ആരും ഇടപെടുന്നതായോ തടയാന്‍ ശ്രമിക്കുന്നതായോ...

Read More >>
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; മന്ത്രി പൊന്‍മുടിയ്ക്ക് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടമായി

Apr 11, 2025 02:58 PM

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; മന്ത്രി പൊന്‍മുടിയ്ക്ക് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടമായി

പരാമര്‍ശം വിവാദമായതോടെ മന്ത്രി സ്ഥാനത്തുനിന്ന് പൊന്‍മുടിയെ നീക്കംചെയ്യണമെന്ന് ബിജെപി...

Read More >>
ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ

Apr 11, 2025 11:58 AM

ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ

ഞങ്ങൾ ഇവിടെയുണ്ടാകും’. അൻബിൽ മഹേഷ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും ബന്ധുവും സ്‌കൂളിൽ എത്തിയപ്പോഴാണ് ക്ലാസ്...

Read More >>
10 കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: പത്തംഗ സംഘം അറസ്റ്റിൽ

Apr 11, 2025 11:50 AM

10 കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: പത്തംഗ സംഘം അറസ്റ്റിൽ

കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ...

Read More >>
തടികൂടുതലെന്നും കറുപ്പു നിറമെന്നും പറഞ്ഞ് കളിയാക്കി; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി

Apr 11, 2025 11:26 AM

തടികൂടുതലെന്നും കറുപ്പു നിറമെന്നും പറഞ്ഞ് കളിയാക്കി; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി

ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു...

Read More >>
മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

Apr 11, 2025 06:14 AM

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു...

Read More >>
Top Stories

Entertainment News