കോഴിക്കോട് :( www.truevisionnews.com) കൊയിലാണ്ടിയിലെ മണമ്മൽ കാവ് ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവത്തിൽ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു.

തെന്നിചേരി പൊയിലെ അടിയണത്തിൽ നാരായണി(67)തെന്നിചേരി പുനർജനി, പൊന്നാരത്തിൽ താഴെ പ്രദീപൻ (52) പന്തലായനി, പൊന്നാരത്തിൽ താഴെ രാജീവൻ (55) പറനൂർ, തെക്കേ പറമ്പിൽ ഗോപാലൻകുട്ടി (54) കുറുവൻങ്ങോട്, പെട്ടിയാട്ട് ഒടിക്കുനി മനേഷ് (48) കുറുവങ്ങാട്, എടക്കാട്ടിൽ തംബുരു രഘുനാഥ് (50) നരിമുക്ക്, വലിയ വയൽകുനി പ്രമോദ് (45) കുറുവങ്ങാട്, വരക്കുന്നുമ്മൽ മണി (51) കുറുവങ്ങാട്, വരക്കുന്നുമ്മൽ പ്രബീഷ് (48) എടക്കാട് രാജൻ (65) എന്നിവർക്കെതിരെയാണ് കൊയിലാണ്ടിപോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മാരകായുധങ്ങളുമായി സംഘം ചേർന്ന് പ്രതികൾ ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്തേക്കു പ്രവേശിക്കുകയും ക്ഷേത്രത്തിലെ സ്വർണ്ണവും ഓഫീസിൽ സൂക്ഷിച്ചിരുന്ന 12,000 ത്തോളം രൂപയും കവർച്ച നടത്തിയെന്നാണ് പൊലീസ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്.
മണമ്മൽ ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിനീഷിന്റെ പരാതിയിലാണ് ഇന്നലെ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
#Robbery #ManammalKavu #temple #Koyilandiya #Ten #people #including #woman #accused
