(truevisionnews.com)വളരെ രുചികരമായ ഹെൽത്തി ജ്യൂസാണ് കാരറ്റ് ജ്യൂസ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിർത്താനും ചർമ്മ സൗന്ദര്യത്തിനും സഹായിക്കും. മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തണുപ്പിക്കാൻ കാരറ്റ് ജ്യൂസ് തയാറാക്കിയാലോ?

ചേരുവകൾ
കാരറ്റ് - 2 എണ്ണം
നാരങ്ങ -പകുതി
പാൽ -അര കപ്പ്
പഞ്ചസാര -ആവശ്യത്തിന്
തയാറാകുംവിധം
മുറിച്ചു വെച്ച കാരറ്റ് ആവശ്യത്തിന് പഞ്ചസാര ചേർത്ത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. ശേഷം പാൽ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം.
കാരറ്റ് ജ്യൂസ് അരിചെടുക്കാതെ കുടിക്കുന്നതാണ് നല്ലത്. അരിച്ചെടുക്കുന്നതു വഴി നാര് നഷ്ടപ്പെടുന്നു. ശേഷം ഇത് തണുക്കാനായി ഫ്രിഡ്ജിൽ മാറ്റിവെക്കാം . തണുത്തതിനു ശേഷം ഗ്ലാസിലേക്ക് ഒഴിക്കാവുന്നതാണ്. നല്ല ഉഗ്രൻ കാരറ്റ് ജ്യൂസ് റെഡി.
#making #carrot #juice #cool #down #body #mind
