ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ

ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ
Apr 11, 2025 11:58 AM | By VIPIN P V

കോയമ്പത്തൂർ: (www.truevisionnews.com) തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് സെങ്കുട്ടൈപാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭവാനന്ദ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി.

അരുന്ധതിയാർ സമുദായത്തിൽപ്പെട്ട പെൺകുട്ടിയാണ് ക്രൂര വിവേചനത്തിനിരയായത്. വാർഷിക പരീക്ഷ എഴുതാൻ എത്തിയ കുട്ടിക്ക് ആർത്തവമായതിനാൽ ക്ലാസ് മുറിയിൽ പ്രവേശിക്കാൻ അധ്യാപകർ അനുവദിച്ചില്ലെന്നാണ് പരാതി.

കുട്ടി കോണിപ്പടിയിൽ പരീക്ഷ എഴുതുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ശേഷം സ്വകാര്യ സ്കൂളിന്റെ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതായി തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.

‘സ്വകാര്യ സ്കൂളിനെതിരെ വകുപ്പുതല അന്വേഷണം നടത്തി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. കുട്ടികളെ ഒരു തരത്തിലും അടിച്ചമർത്തുന്നത് അനുവദിക്കാൻ കഴിയില്ല. പ്രിയപ്പെട്ട വിദ്യാർത്ഥി, ഒറ്റയ്ക്ക് ഇരിക്കരുത്.

ഞങ്ങൾ ഇവിടെയുണ്ടാകും’. അൻബിൽ മഹേഷ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും ബന്ധുവും സ്‌കൂളിൽ എത്തിയപ്പോഴാണ് ക്ലാസ് മുറിക്ക് പുറത്തുള്ള പടിക്കെട്ടിൽ കുട്ടി പരീക്ഷ എഴുതുന്നത് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് അമ്മ അധ്യാപകരോട് ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് വേണമെങ്കിൽ അവളെ മറ്റൊരു സ്കൂളിൽ ചേർക്കൂ’ എന്നായിരുന്നു മറുപടി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു.

#Complaint #dalitgirl #made #write #exam #stairs #because #menstruating #Principal #suspended

Next TV

Related Stories
ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

Apr 18, 2025 03:56 PM

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്....

Read More >>
‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’ - എ എ റഹീം എം പി

Apr 18, 2025 03:09 PM

‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’ - എ എ റഹീം എം പി

വിന്‍ സി ഇത് പറയുന്നതുവരെ നോക്കിയിരിക്കേണ്ട കാര്യമുണ്ടോ എന്നും എ എ റഹീം ചോദിച്ചു. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ആരൊക്കെ എന്നത്...

Read More >>
ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി

Apr 18, 2025 02:00 PM

ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി

നോർത്ത് 24 പർഗാനാസിലെ പൊതു റാലിയിലാണ് ആഹ്വാനം...

Read More >>
ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

Apr 18, 2025 12:30 PM

ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

തെക്കൻ ഗോവയിലെ തീരദേശ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നേരെയും തെരുവുനായ്ക്കളുടെ കൂട്ടമായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....

Read More >>
തലചൊറിഞ്ഞ് കൈ എടുക്കുമ്പോൾ നഖത്തിന് കേടുപാടെന്ന് റിപ്പോർട്ട്;  അസാധാരണ മുടികൊഴിച്ചാലും

Apr 18, 2025 08:20 AM

തലചൊറിഞ്ഞ് കൈ എടുക്കുമ്പോൾ നഖത്തിന് കേടുപാടെന്ന് റിപ്പോർട്ട്; അസാധാരണ മുടികൊഴിച്ചാലും

മണ്ണിലും വെള്ളത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു ധാതുവാണ്...

Read More >>
Top Stories