പേരാമ്പ്രയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; ക്രൂരമായ അക്രമത്തിൽ യുവതിക്ക് പരിക്ക്

പേരാമ്പ്രയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം;  ക്രൂരമായ അക്രമത്തിൽ യുവതിക്ക് പരിക്ക്
Apr 11, 2025 05:16 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) പേരാമ്പ്രയിൽ ഭർതൃവീട്ടിൽ ഇരുപത്തിരണ്ടുകാരിക്ക് നേരെ ക്രൂരമായ അക്രമം. പരിക്കേറ്റ യുവതി ആശുപത്രിയിൽ . ഭർത്താവും മാതാപിതാക്കളും അടക്കം മൂന്ന് പേരെ പ്രതിചേർത്ത് പേരാമ്പ്ര പൊലീസ് കേസെടുത്തു.

സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ യുവതിയെ മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് പരാതി. പേരാമ്പ്ര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

തൃശൂർ സ്വദേശി ചിങ്ങരത്ത് വീട്ടിൽ സരയു (22)നാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനം നേരിട്ടതായി പരാതിപ്പെട്ടത്.

വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഭർതൃവീട്ടുകാർ പല തവണകളിലായ് തൻ്റെ വീട്ടുകാരിൽ നിന്നും സ്വർണം വാങ്ങിയതായും സരയു പരാതിയിൽ പറയുന്നു.

വാങ്ങിയ സ്വർണം തിരിച്ചു ചോദിച്ച യുവതിയ്ക്ക് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും അവഗണനകളും അക്രമങ്ങളും നേരിടേണ്ടി വന്നതായും സരയു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

യുവതിയുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർതൃമാതാവ് ശപിക്കുകയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായും,ഭർത്താവ് സരുൺ യുവതിയെ മുറിയിലിട്ട് പലപ്രവിശ്യം അടിക്കുകയും ചവിട്ടുകയും, കഴുത്തിൽ പിടിച്ചു അമർത്തുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി.

മുഖത്തും കണ്ണിനും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ യുവതിയെ കല്ലോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ പരാതിയിൽ മൂരികുത്തി സ്വദേശികളായ ഭർത്താവ് വടക്കയിൽ മീത്തൽ സരുൺ സത്യൻ, ഭർതൃ മാതാവ് ഉഷ, ഭർതൃ പിതാവ് സത്യൻ എന്നിവർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

#Domestic #violence #over #dowry #Perambra #Woman #injured #brutal #attack

Next TV

Related Stories
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

Apr 18, 2025 10:00 PM

റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്....

Read More >>
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 09:23 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ....

Read More >>
പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

Apr 18, 2025 09:12 PM

പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ...

Read More >>
Top Stories