ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിച്ചു; 'കുളൂർ ഉസ്താദ്' അറസ്റ്റിൽ

ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിച്ചു; 'കുളൂർ ഉസ്താദ്' അറസ്റ്റിൽ
Apr 7, 2025 02:01 PM | By VIPIN P V

മംഗളൂരു: (www.truevisionnews.com) ചികിത്സയുടെ മറവിൽ വിഷാദരോഗിയായ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് ഇങ്ങിനെ: 2022 ൽ ഇര വിഷാദരോഗത്തിന് അടിമയായിരുന്നു. സഹോദരീ ഭർത്താവിന്റെ ഉപദേശപ്രകാരം ഉസ്താദ് അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയി.

അവിടെ നിന്ന് കുളൂർ ഉസ്താദ് എന്നറിയപ്പെടുന്ന അബ്ദുൽ കരീം യുവതിയെ കാണുകയും ആരോ അവർക്ക് മന്ത്രവാദം നടത്തിയെന്നും അതിൽ നിന്ന് മുക്തി നേടാൻ ആചാരം നടത്തണമെന്നും പറഞ്ഞു.

മന്ത്രവാദത്തിൽ നിന്ന് മുക്തി നേടാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുൾ കരീം യുവതിയോട് ഇടക്കിടെ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നു. സഹോദരിയെ കൂടെ കൂട്ടി യുവതി പലതവണ ഇയാളെ സന്ദർശിച്ചിരുന്നു.

എന്നാൽ, ഒരു ദിവസം സഹോദരി ഇല്ലാതെ ചികിത്സക്കായി അബ്ദുൽ കരീമിന്റെ വീട്ടിലേക്ക് പോയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. യുവതിയിൽ നിന്ന് 55,000 രൂപ കൈപ്പറ്റിയെന്നും അവർ നൽകിയ പരാതിയിലുണ്ട്.

ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദം ഇല്ലാതാക്കാൻ കഴിവുള്ള ഒരു ഉസ്താദ് ആണെന്ന് നടിച്ച് ഇയാൾ സമാനമായ രീതിയിൽ മറ്റ് പലരെയും വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്.

#KulurUstad #arrested #molesting #depressed #woman #under #guise #treatment

Next TV

Related Stories
തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

Apr 18, 2025 10:17 PM

തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം....

Read More >>
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Apr 18, 2025 10:11 PM

വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

Apr 18, 2025 08:54 PM

'കുട്ടിയുടെ നേർക്ക് കുരച്ചു';അയൽവാസിയുടെ വളർത്തുനായയെ യുവാവ് കാറിൽ കെട്ടിവലിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത

ഗുരുതര മുറിവുകളുള്ള നായയെ ഉടൻ തന്നെ പ്രാദേശിക മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സ തുടരുകയാണ്. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന്...

Read More >>
ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

Apr 18, 2025 03:56 PM

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; വിമാനത്താവളത്തിൽ ആടിയുലഞ്ഞ് വിമാനം

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്....

Read More >>
‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’ - എ എ റഹീം എം പി

Apr 18, 2025 03:09 PM

‘കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പോലെയുള്ളവർ മനസ്സിലാക്കണം’ - എ എ റഹീം എം പി

വിന്‍ സി ഇത് പറയുന്നതുവരെ നോക്കിയിരിക്കേണ്ട കാര്യമുണ്ടോ എന്നും എ എ റഹീം ചോദിച്ചു. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ആരൊക്കെ എന്നത്...

Read More >>
Top Stories