കാഞ്ഞങ്ങാട്: (truevisionnews.com) കാസർഗോഡ് ന്യൂജൻ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസിന്‍റെ പിടിയിലായി. കാസർഗോഡ് സ്വദേശികളായ അഷ്റിൻ അൻവാസ്.പി.എം(32), ഹമീർ.എൻ (29) എന്നിവരാണ് 2.419 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മായിപ്പാടിയിൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തത്.

വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളെ എക്സൈസിന്‍റെ സ്ക്വാഡ് തടഞ്ഞ് നിർത്തുകയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ രഞ്ജിത്.കെ.വി, കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫീസർ മുഹമ്മദ് കബീർ.ബി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ.എ.വി, അമൽജിത്ത്.സി.എം, ഷംസുദ്ദീൻ.വി.ടി, അജയ്.ടി.സി, നിഖിൽ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
#Two #people #whiteSwiftcar #youths #arrested #deadly #MDMA
