പാലക്കാട്: (www.truevisionnews.com) മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം.

അലൻ്റെ അമ്മ വിജി പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും ഇന്ന് വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. അലൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
#youngman #killed #wildelephantattack #Mundur #Palakkad
