നാല് വയസുകാരിക്ക് ലൈംഗിക പീഡനം, 56കാരന് 11 വർഷം കഠിന തടവും പിഴയും

നാല് വയസുകാരിക്ക് ലൈംഗിക പീഡനം, 56കാരന് 11 വർഷം കഠിന തടവും പിഴയും
Apr 29, 2025 01:06 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) 4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56കാരന് 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ. മോതിരക്കണ്ണി പരിയാരം മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 ) എന്നയാൾക്കാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി കഠിന തടവും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

പോക്സോ ആക്ട് 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), പോക്സോ ആക്ട് സെക്ഷൻ 9, 10 പ്രകാരം 5 വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 5 മാസം കഠിന തടവ് അനുഭവിക്കണം).

ഐപിസി സെക്ഷൻ 354 എ പ്രകാരം ശിക്ഷ: 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവും അനുഭവിക്കണം) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയാൽ അത് അതിജീവിത നൽകാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജ്ജുദ്ധീൻ ആണ് ശിക്ഷ വിധിച്ചത്.

sexual assault four year old girl fifty six year old man sentenced years prison

Next TV

Related Stories
തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

Apr 29, 2025 07:16 PM

തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

തൃശൂരിൽ തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി...

Read More >>
 മൈദയെ പോലും വെറുതെ വിടില്ലേ? മൈദ ചാക്കിനിടയിൽ പാക്കറ്റ് ഹാൻസ് കടത്തി; ലോറി ഡ്രൈവർ അറസ്റ്റിൽ

Apr 29, 2025 07:18 AM

മൈദയെ പോലും വെറുതെ വിടില്ലേ? മൈദ ചാക്കിനിടയിൽ പാക്കറ്റ് ഹാൻസ് കടത്തി; ലോറി ഡ്രൈവർ അറസ്റ്റിൽ

മം​ഗലാപുരത്ത് നിന്നും കേരളത്തിലേക്ക് കടത്തിയ വൻതോതിലുള്ള നിരോധിതപുകയില ഉത്പന്നങ്ങൾ...

Read More >>
 കൊറിയർ കൈപ്പറ്റാനെത്തിയപ്പോൾ യുവാവ് പിടിയിലായി; കണ്ടെത്തിയത് 87ഗ്രാം ചരസ്

Mar 5, 2025 09:06 AM

കൊറിയർ കൈപ്പറ്റാനെത്തിയപ്പോൾ യുവാവ് പിടിയിലായി; കണ്ടെത്തിയത് 87ഗ്രാം ചരസ്

മ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ പാക്ക് ചെയ്താണ്...

Read More >>
#organmafia | മുല്ലശ്ശേരിയിലെ അവയവ മാഫിയ: എങ്ങുമെത്താതെ അന്വേഷണം

Jul 15, 2024 08:05 AM

#organmafia | മുല്ലശ്ശേരിയിലെ അവയവ മാഫിയ: എങ്ങുമെത്താതെ അന്വേഷണം

ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവ റാക്കറ്റിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതി​ന് പിന്നാലെയായിരുന്നു മുല്ലശ്ശേരിയിലെ അവയവ...

Read More >>
#Robbery | അതിഥിത്തൊഴിലാളികളെ മർദിച്ച് കവർച്ച: 2 പേർ പിടിയിൽ; പിടിയിലായത് രാവും പകലുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ

Jul 12, 2024 05:19 PM

#Robbery | അതിഥിത്തൊഴിലാളികളെ മർദിച്ച് കവർച്ച: 2 പേർ പിടിയിൽ; പിടിയിലായത് രാവും പകലുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ

അതിഥിത്തൊഴിലാളികളെ മാത്രം ലക്ഷ്യമിടുന്ന ഇവർ നഗരത്തിലെ ഓട്ടോ ഡ്രൈവർമാരാണെന്നു പൊലീസ്...

Read More >>
Top Stories