Related Stories







Apr 29, 2025 11:42 AM

ദില്ലി: (truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കും. സുരക്ഷ മുൻനിര്‍ത്തി തെക്കൻ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കശ്മീർ പൊലീസിനും രഹസ്യാന്വേഷണ ഏജൻസുകൾക്കുമാണ് കശ്മീരിന് പുറത്തുനിന്ന് എത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കാൻ നിർദ്ദേശം ലഭിച്ചത്.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തെക്കൻ കശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. കശ്മീരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കൻ കശ്മീരിലാണ്. ശ്രീനഗറിലടക്കം സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തെക്കൻ കശ്മീരിലെയടക്കം 48 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കശ്മീരിന് പുറത്തുനിന്ന് എത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസും രഹസ്യാന്വേഷണ ഏജൻസുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളൊഴിഞ്ഞ നിലയിലാണ്. ഇവിടേക്കുള്ള റോഡുകളിലും സിആർപിഎഫ് പരിശോധന നടത്തുന്നുണ്ട്.

Tourist spots South Kashmir closed

Next TV

Top Stories










Entertainment News